റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജനസൗഹൃദ വില്ലേജ്‌ ഓഫീസ്‌ പ്രവര്‍ത്തികമാക്കും : റവന്യൂ മന്ത്രി

June 18, 2021 - 7:49 am

തിരുവനന്തപുരം : ജന സൗഹൃത വില്ലേജ്‌ ഓഫീസ്‌ പ്രാവര്‍ത്തികമാക്കുമെന്നും ഫ്രണ്ട്‌ ഓഫീസ്‌ ഉള്‍പ്പെട തുടങ്ങി വില്ലേജ്‌ ഓഫീസുകളുടെ പ്രവര്‍ത്തനം സ്‌മാര്‍ട്ടാക്കുമെന്നും മന്ത്രി കെ. രാജന്‍. പത്രപ്രവര്‍ത്തക യൂണിയനും കേസരി സ്‌മാരകവും ഹോട്ടല്‍ വിവാന്തയില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയാക്കി എല്ലാവര്‍ക്കും ഭൂരേഖകള്‍ നല്‍കുമെന്നും അ്‌ദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ 1028 വില്ലേജുകളുടെ സര്‍വേ പൂര്‍ത്തിയായതായും മന്ത്രി പറഞ്ഞു. 54 കൊല്ലമായി 54 ശതമാനം റീ സര്‍വേയാണ് പൂര്‍ത്തിയാക്കാനായത്‌. വിവിധ സംവിധാനങ്ങളെ ഏകോപിപ്പിച്ച്‌ കൂടുതല്‍ ജീവനക്കാരെ ഉല്‍പ്പെടുത്തി സര്‍വേ പൂര്‍ത്തിയാക്കുകയാണ്‌ ലക്ഷ്യം . ഇതിലേക്കായി എല്ലാ രേഖകളും ഡിജിറ്റലാക്കും. ഒരിക്കല്‍ ലഭിക്കുന്ന രേഖ ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാന്‍ സംവിധാനം ഒരുക്കും. ഇതിലൂടെ വീണ്ടും വീണ്ടും വില്ലേജ് ഓഫീസിലെത്തി ക്യൂ നില്‍ക്കുന്നത് ഒഴിവാക്കാനാകുമെന്ന്‌ മന്ത്രി പറഞ്ഞു

നിയമ കുരുക്ക്‌ ഒഴിവാക്കി എല്ലാവര്‍ക്കും പട്ടയം നല്‍കുകയാണ്‌ സര്‍ക്കാര്‍ ലക്ഷ്യം. നിലവില്‍ 1,53,000 പട്ടയം നല്‍കി കഴിഞ്ഞു. അതേസമയം അനധികൃമായി കയ്യേറിയ ഭൂമി സര്‍ക്കാര്‍ തിരികെ പിടിക്കും. റവന്യൂ വകുപ്പില്‍ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക്‌ റവന്യൂ ജോലികളും നിയമങ്ങളും സംബന്ധിച്ച്‌ പരിശീലനം നല്‍കും. 25 സെന്റിന്‌ താഴെയുളള ഭൂമി തരം മാറ്റാനായി നല്‍കിയ അപേക്ഷയില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല . റവന്യൂ വകുപ്പിലെ എല്ലാ വിഭാഗം ജീവനക്കാരുമായി ചര്‍ച്ച നടത്തിയ ശേഷം 2021 -2026 വിഷന്‍ ഓഗസ്‌റ്റില്‍ പ്രഖ്യാപിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *