റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബസ്‌ചാര്‍ജ്‌ കൂട്ടണമെന്ന്‌ സ്‌കാര്യ ബസുടമകള്‍

June 19, 2021 - 7:45 am

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയുടെ പാശ്ചാത്തലത്തില്‍ യാത്രാനിരക്ക്‌ കൂട്ടണമെന്ന്‌ സ്വകാര്യ ബസുടമകള്‍. ഇക്കാര്യം ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രി പിണറായി വിജയനേയും ഗതാഗതമന്ത്രി ആന്റണി രാജുവിനെയും കാണും. അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കില്‍ സമരം ഉള്‍പ്പെടയുളള പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും ബസുമകള്‍ മുന്നറിയിപ്പുനല്‍കി.

കോവിഡ്‌ വ്യാപനം കുറഞ്ഞതിനെതുടര്‍ന്ന്‌ കഴിഞ്ഞ ദിവസം മുതലാണ്‌ സ്വകാര്യ ബസുകള്‍ക്ക് സര്‍വീസ്‌ നടത്താന്‍ അനുമതി നല്‍കിയത്‌. ഉപാധികളോടെയാണ്‌ അനുമതി. ഒറ്റ ഇരട്ടയക്ക നമ്പര്‍ ക്രമത്തില്‍ സര്‍വീസ്‌ നടത്താനാണ്‌ അനുവദിച്ചിരിക്കുന്നത്‌. ഇതനുസരിച്ച്‌ ജൂണ്‍ 18ന്‌ ഒറ്റയക്കമുളള ബസുകളാണ്‌ സര്‍വീസ്‌ നടത്തിയത്‌ .അടുത്ത തിങ്കള്‍, ബുധന്‍,വെളളി ദിവസങ്ങളില്‍ ഇരട്ടയക്കമുളള ബസുകളാണ്‌ സര്‍വീസ്‌ നടത്തുക.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *