റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോഴിക്കോട്: വായനാ പക്ഷാചരണം- ജില്ലാതല ഉദ്ഘാടനം ശനിയാഴ്ച മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വ്വഹിക്കും

June 19, 2021 - 3:14 pm

കോഴിക്കോട്: വായനാ പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജൂണ്‍ 19ന് വൈകീട്ട് ഏഴിന് ഫേസ് ബുക്ക് ലൈവ് വഴി തുറമുഖ വകുപ്പു മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വ്വഹിക്കും. സംസ്ഥാനത്ത് ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച പി.എന്‍ പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 മുതല്‍ ഐ.വി ദാസിന്റെ ജന്‍മദിനമായ ജൂലൈ ഏഴ് വരെയാണ് സംസ്ഥാന സര്‍ക്കാര്‍ വായനാപക്ഷമായി ആചരിക്കുന്നത്.  ‘വര്‍ത്തമാനകാലത്തെ ഭാഷാബോധനം’ എന്ന വിഷയത്തില്‍ ചരിത്രകാരന്‍ ഡോ.കെ.എന്‍.ഗണേഷ് പ്രഭാഷണം നടത്തും.  

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെയും പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്റേയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഡിസ്ട്രിക്ട് ഇന്‍ഫര്‍മേഷന്‍ ഓഫീസ് കോഴിക്കോട് എന്ന ഫേസ് ബുക്ക് പേജില്‍ പരിപാടി തത്സമയം കാണാം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *