റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇന്ധന വില വീണ്ടും കൂട്ടി; ജൂണ്‍ 21ന് പകല്‍ 15 മിനിട്ട് സംസ്ഥാനത്ത് ചക്ര സ്തംഭനം

June 20, 2021 - 11:58 am

ന്യൂഡൽഹി: ഇന്ധന വില രാജ്യത്ത് വീണ്ടും വര്‍ദ്ധിപ്പിച്ചു. 20/06/21 ഞായറാഴ്ച പെട്രോള്‍ ലിറ്ററിന് 29 പൈസയും, ഡീഡല്‍ ലിറ്ററിന് 30 പൈസയും കൂടി. ഇതോടെ സംസ്ഥാനത്ത് പെട്രോള്‍ വില 98 രൂപ പിന്നിട്ടു.

തിരുവനന്തപുരത്ത് പെട്രോളിന് 98.93 രൂപയായി. 94.17 രൂപയാണ് ഒരു ലിറ്റര്‍ ഡീസലിന്. കോഴിക്കോട് -പെട്രോള്‍ 97.69, ഡീസല്‍ 93.07, കൊച്ചി- 97.32, ഡീസല്‍ 93.71.

20 ദിവസത്തിനിടെ പതിനൊന്നാം തവണയാണ് രാജ്യത്ത് ഇന്ധന വില ഉയരുന്നത്.

ഇന്ധനവില വര്‍ധനവിനെതിരായ പ്രതിഷേധങ്ങളുടെ ഭാഗമായി ചക്ര സ്തംഭന പ്രതിഷേധം സംഘടിപ്പിക്കാന്‍ ട്രേഡ് യൂണിയന്‍ തീരുമാനിച്ചിട്ടുണ്ട്. ജൂണ്‍ 21ന് പകല്‍ 11മണിക്ക് 15 മിനിട്ട് സംസ്ഥാനത്തെ മുഴുവന്‍ വാഹനങ്ങളും നിര്‍ത്തിയിടുന്ന രീതിയിലാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. വാഹനങ്ങള്‍ എവിടെയാണോ, അവിടെ നിര്‍ത്തിയിട്ട് ജീവനക്കാര്‍ നിരത്തിലിറങ്ങി നില്‍ക്കുമെന്നും പ്രതിഷേധത്തില്‍ നിന്ന് ആംബുലന്‍സ് വാഹനങ്ങളെ ഒഴിവാക്കുമെന്നും നേതാക്കൾ അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *