റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ് വാക്സിനേഷന്റെ ബൂസ്റ്റര്‍ ഡോസ്: പറായാറായിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന

June 21, 2021 - 5:59 pm

ന്യൂഡല്‍ഹി: കോവിഡ് വാക്സിനേഷന്റെ ബൂസ്റ്റര്‍ ഡോസ് ഉടന്‍ ആവശ്യമില്ലായെന്ന് ലോകാരോഗ്യ സംഘടന. ബൂസ്റ്റര്‍ ഡോസ് വേണോ വേണ്ടയോ എന്ന് പറയാറായിട്ടില്ല. വിവരങ്ങള്‍ ഉരുത്തിരിഞ്ഞു വരുന്നതേയുള്ളൂവെന്ന ഡബ്ല്യുഎച്ച്ഒ ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു. ഇത്തരമൊരു തീരുമാനം ഇപ്പോള്‍ എടുക്കുന്നത് വളരെ നേരത്തേയായിപ്പോകും. ആദ്യ ഡോസ് വാക്സിന്‍ പോലും ലഭിക്കാത്ത ഹൈ റിസ്‌ക് വിഭാഗത്തിലുള്ള നിരവധിപ്പേര്‍ ലോകത്തുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പല വാക്സിനുകള്‍ക്കും ഒരു വര്‍ഷം വരെ മാത്രമാണ് ഫലപ്രാപ്തി കാലാവധി പറഞ്ഞിരിക്കുന്നത്. അതിനാല്‍ പല സര്‍ക്കാരുകളും മരുന്നു കമ്പനികളും ബൂസ്റ്റര്‍ ഡോസുകള്‍ എടുക്കുന്നതിനെക്കുറിച്ച് കാര്യമായി ആലോചിക്കുന്നുണ്ട്. എന്നാല്‍ അത്തരമൊരു ബൂസ്റ്റര്‍ ഡോസ് ആവശ്യമുണ്ടോയെന്ന് ഇപ്പോള്‍ പറയാറായിട്ടില്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിലപാട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *