റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലോക്ഡൗൺ നിയന്ത്രണം ഒരാഴ്ച കൂടി തുടരും. ആരാധനാലയങ്ങൾ തുറക്കാൻ തീരുമാനമായി. ടിപിആർ 16 ശതമാനത്തിൽ കുറവുള്ള സ്ഥലങ്ങളിലാണ് ഇളവ്

June 22, 2021 - 6:35 pm

തിരുവനന്തപുരം ∙ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇപ്പോഴുള്ള ലോക്ഡൗൺ നിയന്ത്രണങ്ങൾ സംസ്ഥാനത്ത് ഒരാഴ്ച കൂടി തുടരും. കൂടുതൽ മേഖലകളിൽ നിയന്ത്രണം ഏർപ്പെടുത്തും. കോവിഡ് സ്ഥിരീകരണ നിരക്ക് (ടിപിആർ) 24ന് മുകളിലുള്ള പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങളാകും നടപ്പാക്കുക.


ടിപിആർ 8നും 16നും ഇടയില്‍ ഉള്ള ഇടങ്ങളില്‍ ലോക്ഡൗണിനു തുല്യമായ നിയന്ത്രണമുണ്ടാകും. ആരാധനാലയങ്ങൾ തുറക്കാൻ തീരുമാനമായി. ടിപിആർ 16 ശതമാനത്തിൽ കുറവുള്ള സ്ഥലങ്ങളിലാണ് ഇളവ്. ഒരേ സമയം 15 പേരെ മാത്രമെ പ്രവേശിപ്പിക്കൂ.

ടിപിആർ കുറയുന്ന സാഹചര്യത്തിൽ ലോക്ഡൗണിൽ കൂടുതൽ ഇളവു പ്രഖ്യാപിച്ചേക്കുമെന്നായിരുന്നു സൂചന. എല്ലാ ജില്ലകളിലെയും തദ്ദേശ സ്ഥാപനങ്ങളിലെ ടിപിആർ കണക്കുകൾ പരിശോധിച്ച ശേഷം, മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണു തീരുമാനമെടുത്തത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *