റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രാമജന്മഭൂമി ട്രസ്‌റ്റിന്റെ പേരില്‍ പണം തട്ടിയ കേസില്‍ 5 പേര്‍ അറസ്റ്റില്‍

June 22, 2021 - 10:52 am

ലഖ്‌നൗ: അയോദ്ധ്യയിലെ രാമജന്മഭൂമി ട്രസ്‌റ്റിന്റെ പേരില്‍ വെബ്‌സൈറ്റ്‌ തുടങ്ങി പണം തട്ടിയ കേസില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. ആഷി ഗുപ്‌ത(21), നവീന്‍കുമാര്‍ സിംഗ്‌ (26), സുമിത്‌കുമാര്‍(22) അമിത്‌ ഝാ(24), സൂരജ്‌ ഗുപ്‌ത(22)എന്നിവരാണ്‌ അറസ്റ്റിലായത്‌. ഇവര്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തതായിട്ടാണ്‌ റിപ്പോര്‍ട്ട്‌

നോയിഡ സൈബര്‍ പോലീസ്‌ സ്‌റ്റേഷനിലെയും ലഖ്‌നൗ സൈബര്‍ ക്രൈം ഹെഡ്‌ ക്വോര്‍ട്ടേഴ്‌സിലെയും ഉദ്യോഗസ്ഥരുടെ സംയുക്ത സംഘമാണ്‌ പ്രതികളെ പിടികൂടിയത്‌. പ്രതികളില്‍ മൂന്നുപേര്‍ ഉത്തര്‍ പ്രദേശിലെ അമേഠി ജില്ലയില്‍ നിന്നുളളവരാണ്‌. രണ്ടുപേര്‍ ബിഹാര്‍ സ്വദേശികളും. ഇവരില്‍ നിന്നും അഞ്ച്‌ മൊബൈല്‍ ഫോണുകള്‍ , ഒരു ലാപ്‌ടോപ്പ്‌, ആധാര്‍ കാര്‍ഡിന്റെ 50 ഫോട്ടോകോപ്പികള്‍ എന്നിവ പോലീസ്‌ കണ്ടെത്തി.

Share
Tagged
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *