കുവൈത്ത്; ഭരണകൂടത്തിന്റെയും ദേശീയ അസംബ്ലിയുടെയും നിര്‍ദ്ദേശാനുസരണം എണ്ണ മേഖലയില്‍ പരമാവധി സ്വദേശി വല്‍ക്കരണം നടപ്പിലാക്കാന്‍ കുവൈത്ത് പെട്രോളിയം കോര്‍പ്പറേഷനും (കെപിസി) അനുബന്ധ സ്ഥാപനങ്ങളും പദ്ധതിയിടുന്നു. കെപിസി 97, കെഒസി-89, കെയുഎഫ്‌പിഇസി എന്നിവിടങ്ങളില്‍ നാലുവീതം എന്നിങ്ങനെയാണ് എണ്ണമേഖലയില്‍ ജോലിചെയ്യുന്ന പ്രവാസികളയ പെട്രോശിയം എഞ്ചിനീയര്‍മാരുടെ എണ്ണം. എന്ന് കെപിസി വെളിപ്പെടുത്തി. ഈ മേഖലയിലെ മറ്റു കമ്പനികള്‍ക്ക് പെട്രോളിയം എഞ്ചിനീയര്‍മാരില്ല. പൗരന്മാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുന്നതിന് സ്വദേശി വല്‍ക്കരണം ബാധകമാണെന്നും കെപിസിയിലേയും അനുബന്ധ സ്ഥാപനങ്ങളിലെയും സ്വദേശി വല്‍ക്കരണം വര്‍ദ്ധിപ്പിക്കുന്നതിന് വിവിധ മേഖലകളില്‍ പ്രവാസികളെ മാറ്റുകയാണെന്നും കെപിസി വ്യക്തമാക്കി.
കെപിസിയും അനുബന്ധ സ്ഥാപനങ്ങളും പ്രതിവര്‍ഷം ശരാശരി 1,000 കുവൈറ്റ് തൊ ഴിലാളികളെ നിയമിക്കുന്നുണ്ട്. പ്രത്യേകിച്ചും സാങ്കേതിക എഞ്ചിനീയറിംഗ് വിഭാഗങ്ങളില്‍. എണ്ണമേഖലയിലെ കുവൈറ്റ് ജീവനക്കാരുടെ ശതമാനം കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 2014-15 സാമ്പത്തിക വര്‍ഷത്തിലെ 86.5 ശതമാനത്തില്‍ നിന്ന് 2020-21 വര്‍ഷത്തില്‍ ഇത് 91 ശതമാനത്തിലെത്തി. അടുത്ത അഞ്ചു വര്‍ഷത്തിനുളളില്‍ 2026 വരെ 4500 സ്വേേദശികളെ നിയമിക്കാന്‍ കെപിസിയും അതിന്റെ എണ്ണ കമ്പനികളും ലക്ഷ്യമിടുന്നു.
എണ്ണമേഖലയിലെ പ്രവാസി ജീവനക്കാരുടെ എണ്ണം നിലവില്‍ 2671 ആണ്. ഏറ്റവും കൂടുതല്‍ പ്രവാസി ജീവനക്കാരുളളത് കുവൈറ്റ് ഓയില്‍ കമ്പനിയിലാണ് . 1832 പേര്‍. കുവൈറ്റ് നാഷണല്‍ പെട്രോളിയം കമ്പനിയില്‍ 637 ജീവനക്കാരാണുളളത്. കുവൈറ്റ് ഇന്‍റഗ്രേറ്റഡ് പെട്രോളിയം ഇന്‍ഡസ്‌ട്രിസ് എക്സ്‌പ്ലോറേഷന്‍ കമ്പനി (39), കുവൈറ്റ് പെട്രോളിയം ഇന്‍റര്‍ നാഷണല്‍ കമ്പനിയില്‍ (30) എന്നിങ്ങനെയാണ് പ്രവാസി ജീവനക്കാര്‍ ഉളളത്.
