റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാസർഗോഡ്: ബേക്കലിന്റെ മനോഹാരിത ആസ്വദിച്ച് മന്ത്രി പി.എ.മുഹമ്മദ് റിയാസ്

June 24, 2021 - 4:39 pm

കാസർഗോഡ്: മഴ മാറിയ സായാഹ്നത്തില്‍ ബേക്കലിന്റെ സൗന്ദര്യം ആസ്വദിച്ച് വിനോദസഞ്ചാര പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ബേക്കലില്‍ ബി.ആര്‍.ഡി.സി, ടൂറിസം വികസന അവലോകന യോഗത്തിനെത്തിയപ്പോഴാണ് ബേക്കല്‍ കോട്ടയും മന്ത്രി സന്ദര്‍ശിച്ചത്. ആരെയും ആകര്‍ഷിക്കുന്ന കവാടം മുതല്‍ കോട്ട വരെയുള്ള പ്രദേശത്ത് മന്ത്രി നടന്നാണ് കാഴ്ചകള്‍ കണ്ടത്. കാസര്‍കോട് ജില്ലയുടെ ടൂറിസം സവിശേഷത പ്രയോജനപ്പെടുത്തിക്കൊണ്ട് വിനോദ സഞ്ചാരമേഖലയില്‍ പദ്ധതികള്‍ കൊണ്ടു വരുമെന്ന് മന്ത്രി പറഞ്ഞു. ഓരോ ജില്ലയിലെയും പ്രധാന ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നതിന് പദ്ധതികൾ യാഥാർത്യമാകും. കാസര്‍കോട്ടെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും ഒരു ടൂറിസം കേന്ദ്രമെങ്കിലും കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. കോവിഡ് മുക്തമായാല്‍ ബേക്കലിലേക്ക് കൂടുതല്‍ സഞ്ചാരികളെ എത്തിക്കാന്‍ ബേക്കലിനെ കേന്ദ്രീകരിച്ച് കൊണ്ടുള്ള പദ്ധതികള്‍ കൊണ്ടുവരും. ജില്ലയുടെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്ന തരത്തിലായിരിക്കും വികസന പദ്ധതികള്‍.  മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു.

സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ, എം.രാജഗോപാലന്‍ എം.എല്‍.എ, ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു എന്നിവർബേക്കൽ കോട്ടയിൽ മന്ത്രിയെ വരവേറ്റു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠന്‍, പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് കുമാരന്‍ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരും സംബന്ധിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *