റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വയനാട്: ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി

June 24, 2021 - 3:31 pm

വയനാട്: ഡി.എം വിംസ് മെഡിക്കല്‍ കോളേജിലെ ജീവനക്കാരും വിദ്യാര്‍ത്ഥികളും സ്വരൂപിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ 2,08,000 രൂപയുടെ ചെക്ക് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുളള ഏറ്റുവാങ്ങി. അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ഡോ. ഷാനവാസ് പള്ളിയാല്‍, മാനവ വിഭവ ശേഷി വിഭാഗം സീനിയര്‍ മാനേജര്‍ സംഗീത സൂസന്‍, കോളേജ് യൂണിയന്‍ ഭാരവാഹികളായ സി.എസ് കാര്‍ത്തിക്, എ.എസ്  അനന്തു അനില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *