റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അറസ്റ്റിലായ രേഷ്മയുടെ ഫേസ്ബുക് സുഹൃത്തിനെ പൊലീസ് കണ്ടെത്തി

June 26, 2021 - 1:02 pm

കൊല്ലത്ത് നവജാത ശിശു മരിച്ച കേസിൽ അറസ്റ്റിലായ രേഷ്മയുടെ ഫേസ്ബുക് സുഹൃത്തിനെ പൊലീസ് കണ്ടെത്തി. കൊല്ലം സ്വദേശി അനന്തുവാണ് രേഷ്മയുടെ സുഹൃത്തെന്ന് പൊലീസ് പറഞ്ഞു.

പരവൂരിലും വർക്കലയിലും കൂടിക്കാഴ്‌ചയ്‌ക്കായി രേഷ്മയെ അനന്തു വിളിച്ചെന്ന് അന്വേഷണ സംഘം പറയുന്നു. എന്നാൽ രേഷ്‌മ രണ്ടിടങ്ങളിലും കൂടിക്കാഴ്‌ചയ്‌ക്ക് എത്തിയിരുന്നെങ്കിലും അനന്തു എത്തിയിരുന്നില്ല.

അതേസമയം, സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ അന്വേഷണ സംഘം ഫേസ്ബുക്കിനെ സമീപിക്കാൻ ഒരുങ്ങിയിരിക്കുകയാണ്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *