റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊലക്കേസ്: സുശീല്‍ കുമാര്‍ ഒന്‍പതുവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍

June 26, 2021 - 11:43 am

ന്യൂഡല്‍ഹി: കൊലക്കേസില്‍ പിടിയിലായ ഗുസ്തിതാരം സുശീല്‍ കുമാറിന്റെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി അടുത്തമാസം ഒന്‍പതുവരെ നീട്ടി. ഡല്‍ഹി മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് മായങ്ക് അഗര്‍വാളിന്റേതാണ് ഉത്തരവ്. 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് സുശീലിനെ ഇന്നലെ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഗുസ്തിതാരം സാഗര്‍ ധാന്‍കറിനെ സുഹൃത്തുക്കളുടെ സഹായത്തോടെ മര്‍ദിച്ചുകൊന്നകേസില്‍ മേയ് 23 നാണ് സുശീല്‍ കുമാര്‍ അറസ്റ്റിലായത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *