റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഷൂട്ടിങ് ലോകകപ്പില്‍ സൗരഭ് തിവാരിയിലൂടെ ഇന്ത്യക്ക് ആദ്യ മെഡല്‍

June 26, 2021 - 12:27 pm

ഓസിജിക് (ക്രൊയേഷ്യ): ഷൂട്ടിങ് ലോകകപ്പില്‍ സൗരഭ് തിവാരിയിലൂടെ ഇന്ത്യക്ക് ആദ്യ മെഡല്‍. പുരുഷ വിഭാഗം 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഇനത്തിലാണു സൗരഭ് വെങ്കലം നേടി. സൗരഭിനൊപ്പം മത്സരിച്ച ഇന്ത്യന്‍ താരം അഭിഷേക് വര്‍മ അഞ്ചാം സ്ഥാനത്താണു ഫിനിഷ് ചെയ്തത്. 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഇനത്തില്‍ ഐശ്വര്യ പ്രതാപ് സിങ് തോമര്‍ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ഫൈനലില്‍ ഏഴാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ മനു ഭാകറും നിരാശപ്പെടുത്തി. മെഡല്‍ പ്രതീക്ഷയുണ്ടായിരുന്ന മനു ഏഴാം സ്ഥാനത്തായി. 47 രാജ്യങ്ങളില്‍ നിന്നുള്ള 520 താരങ്ങളാണു ഷൂട്ടിങ് ലോകകപ്പില്‍ പങ്കെടുക്കുക. ഇന്നലെ 8.7 ന്റെ ഒരു ഷോട്ടാണ് സൗരഭിന്റെ സ്വര്‍ണ മെഡല്‍ ഇല്ലാതാക്കിയത്. ഇറാന്റെ ഫോറോഗി ജവാദ് സ്വര്‍ണവും സെര്‍ബിയയുടെ മികെക് ഡാമിര്‍ വെള്ളിയും നേടി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *