റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോഴിക്കോട്: ‘എം.എൽ.എ നിങ്ങളോടൊപ്പം ‘ ആദ്യ പരിപാടിക്ക് ജൂൺ 28ന് തുടക്കം

June 27, 2021 - 9:56 pm

കോഴിക്കോട്: ബാലുശ്ശേരി നിയോജകമണ്ഡലത്തിലെ ആളുകളുടെ പ്രശ്നങ്ങൾക്കും പരാതികൾക്കും പരിഹാരം കാണുന്നതിന് കെ.എം.സച്ചിൻദേവ് എം.എൽ.എയുടെ നേതൃത്വത്വത്തിൽ നടത്തുന്ന ‘ എം.എൽ.എ നിങ്ങളോടൊപ്പം’  പരിപാടിക്ക് ജൂൺ 28ന് തുടക്കമാവും. കോട്ടൂർ പഞ്ചായത്തിലാണ് ആദ്യപരിപാടി. കൂട്ടാലിട സാംസ്കാരിക നിലയത്തിൽ രാവിലെ 11 മുതൽ ഒരുമണിവരെ പരാതികൾ പരിഗണിക്കും. വൈകിട്ട് മൂന്നുമുതൽ അഞ്ച് വരെ നടുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ ആളുകൾക്കായി പഞ്ചായത്ത് ഹാളിലും പരാതികൾ പരിഗണിക്കും. 

എല്ലാ പഞ്ചായത്തിലും ഒരു കേന്ദ്രത്തിൽ രണ്ട് മണിക്കൂർ സമയം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട്  പൊതുജനങ്ങളുടെ ആവശ്യങ്ങൾ നിവേദനമായി സ്വീകരിക്കുകയും  തുടർ നടപടി സ്വീകരിക്കുകയും ചെയ്യും. മുഖ്യമന്ത്രിയുടെ ചികിൽസ ധനസഹായത്തിന്റെ അപേക്ഷകളും സ്വീകരിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങ് നടത്തുക. ജൂൺ 29 ന് രാവിലെ 11 മുതൽ ഒരു മണിവരെ കൂരാച്ചുണ്ട് പഞ്ചായത്ത് ഹാളിലും മൂന്ന് മുതൽ അഞ്ച് മണിവരെ കായണ്ണ പഞ്ചായത്ത് ഹാളിലും പരിപാടി നടത്തും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *