റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊവിഡ് മരുന്ന് 2-ഡിജി വിപണിയിലേക്ക്: പാക്കറ്റിന് 900 രൂപ

June 29, 2021 - 11:39 am

ഹൈദരാബാദ്: ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷന്‍ വികസിപ്പിച്ച കൊവിഡ് മരുന്ന് 2-ഡിജി വിപണിയിലേക്ക്.
റെഡ്ഡീസ് ലബോറട്ടറീസ് ലിമിറ്റഡ് ആണ് മരുന്ന് പുറത്തിറക്കുന്നത്. പാക്കറ്റിന് 990 രൂപയാണ് വിലയെന്നും കമ്പനി അറിയിച്ചു.

ആദ്യ ഘട്ടത്തില്‍ സംസ്ഥാനങ്ങള്‍ക്കും മെട്രോ നഗരങ്ങളിലെ പ്രൈവറ്റ് ആശുപത്രികള്‍ക്കുമാണ് മരുന്ന് വിതരണം ചെയ്യുക. പിന്നീട് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് സബ്‌സിഡി നിരക്കില്‍ മരുന്ന് നല്‍കുമെന്നും കമ്പനി പറഞ്ഞു. രണ്ടാം ഘട്ടത്തില്‍ രാജ്യ വ്യാപകമായി മരുന്ന് എത്തിക്കുമെന്നും കമ്പനി അറിയിച്ചു.ഡിആര്‍ഡിഒയുടെ ഉപസ്ഥാപനമായ ന്യൂക്ലിയര്‍ മെഡിസിന്‍ ആന്‍ഡ് അലയഡ് സയന്‍സസും (കചങഅട) സ്വകാര്യ സ്ഥാപനമായ ഡോ റെഡ്ഡീസ് ലബോറട്ടീസും ചേര്‍ന്നാണ് 2-ഡിജി വികസിപ്പിച്ചത്. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ കഴിഞ്ഞ മാസം മരുന്നിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കിയിരുന്നു. അതേസമയം, ഡോക്ടറുടെ മേല്‍നോട്ടത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കൊവിഡ് രോഗികള്‍ക്ക് മാത്രമേ ഇത് നല്‍കാനാകൂവെന്നും കമ്പനി പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *