ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. പെട്രോള്‍ ലിറ്ററിന് 35 പൈസയും, ഡീസലിന് 29 പൈസയുമാണ് കൂട്ടിയത്. ആറുമാസത്തിനിടെ ഇന്ധന വില കൂട്ടുന്നത് അമ്പത്തിയെട്ടാം തവണ. ഇന്ധന വില വര്‍ധനവിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. കഴിഞ്ഞ ദിവസം വാഹനങ്ങള്‍ റോഡില്‍ നിര്‍ത്തിയിട്ടുള്ള സമരത്തിന് ചില സംഘടനകള്‍ ആഹ്വാനം ചെയ്തിരുന്നു.
അതേസമയം, കേരളത്തില്‍ തിരുവനന്തപുരം നഗരത്തില്‍ പെട്രോളിന് 100 രൂപ 79 പൈസയും ഡീസലിന് 95 രൂപ 74 പൈസയുമായി വര്‍ധിച്ചു. കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 99 രൂപ 3 പൈസയും ഡീസല്‍ വില ലിറ്ററിന് 94 രൂപ 8 പൈസയുമായി.
