റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വ്യാവസായികഭൂമി ലഭ്യത സംബന്ധിച്ചുള്ള വിവരങ്ങള്‍ ഇനി കെസ്വിഫ്റ്റിലൂടെയും

June 29, 2021 - 8:33 pm

തിരുവനന്തപുരം : സംസ്ഥാനത്ത് വ്യാവസായിക അന്തരീക്ഷം അനായാസമാക്കുന്നതിനുള്ള പരിഷ്‌കരണ നടപടികളുടെ ഭാഗമായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച ലളിതമായ ലൈസന്‍സിംഗ് മാര്‍ഗ്ഗമായ കെസ്വിഫ്റ്റിലൂടെ ഇനി വ്യാവസായിക ഭൂമി ലഭ്യത സംബന്ധിച്ച വിവരങ്ങളും ലഭിക്കും.

സംരംഭം തുടങ്ങുന്നതിനാവശ്യമായ കെ.എസ്.ഐ.ഡി.സിയുടെയും കിന്‍ഫ്രയുടെയും കൈവശമുള്ള ഭൂമിയെ സംബന്ധിച്ച വിവരങ്ങളും ലഭ്യതയും കെസ്വിഫ്റ്റിലൂടെ അറിയാം.

നിലവില്‍ 21 സര്‍ക്കാര്‍ വകുപ്പുകളെയും ഏജന്‍സികളെയും കെസ്വിഫ്റ്റ് വഴി ബന്ധപ്പെടാം. പഞ്ചായത്തുകള്‍. മുനിസിപ്പാലിറ്റികള്‍, നഗര രാജ്യ ആസൂത്രണം, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, കെ.എസ്.ഇ.ബി, വനം വന്യജീവി, കൃഷി, തൊഴില്‍, ഭൂഗര്‍ഭ ജലം, പൊതു വിദ്യാഭ്യാസം, ഫയര്‍ & റെസ്‌ക്യൂ, ആരോഗ്യം, ലീഗല്‍ മെട്രോളജി, മൈനിംഗ് ആന്‍ഡ് ജിയോളജി, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ്, എക്‌സൈസ്, ജല അതോറിറ്റി, സ്റ്റേറ്റ് എന്‍വയോണ്‍മെന്റ് ഇംപാക്ട് അസ്സസ്‌മെന്റ് അതോറിറ്റി (എസ്.ഇ.ഐ.എ.എ), വ്യവസായം, ആര്‍ക്കിയോളജി, ഫാക്ടറീസ് ആന്‍ഡ് ബോയ്‌ലേഴ്‌സ് തുടങ്ങിയ സ്ഥാപനങ്ങളുടെ സേവനങ്ങളോടൊപ്പം വ്യാവസായികഭൂമിയുടെ വിവരങ്ങളും കെസ്വിഫ്റ്റില്‍ ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ടോള്‍ ഫ്രീ നം. 18008901030. വെബ്‌സൈറ്റ്: www.kswift.kerala.gov.in

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *