റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരത്ത് വിദേശ വനിതകൾക്ക് നേരെ ലൈംഗിക അതിക്രമം; പ്രതികൾക്കായി അന്വേഷണം

July 1, 2021 - 4:41 pm

തിരുവനന്തപുരം: വർക്കലയിൽ വിദേശ വനിതകൾക്ക് നേരെ അതിക്രമത്തിന് ശ്രമം. യു.കെ, ഫ്രാൻസ് സ്വദേശിനികളായ മൂന്ന് പേരാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

28/06/2021 തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവമെന്ന് ഇവർ പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. വർക്കല പാപനാശത്ത് സായാഹ്ന സവാരിക്ക് ഇറങ്ങിയതായിരുന്നു യുവതികൾ.

വർക്കല പൊലീസ് സ്റ്റേഷനിലാണ് വനിതകൾ പരാതി നൽകിയിരിക്കുന്നത്. നടക്കാനിറങ്ങിയ തങ്ങൾക്ക് നേരെ ചിലർ നഗ്നതാ പ്രദർശനം നടത്തിയെന്നും അസഭ്യം പറയുകയും ശരീരത്തിൽ തട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു കടന്നുപിടിക്കാൻ ശ്രമിച്ചെന്നും ഇവർ പറയുന്നു. പ്രതികൾ മദ്യപിച്ചിരുന്നതായി പരാതിയിൽ പറയുന്നു.

കഴിഞ്ഞ കുറച്ചു മാസമായി വർക്കലയിലെ ഒരു ഹോം സ്‌റ്റേയിലാണ് മൂന്ന് പേരും താമസിക്കുന്നത്. ഇവർക്കൊപ്പം മുംബൈ സ്വദേശിയായ യുവതിയും ഉണ്ട്. മുംബൈ സ്വദേശിക്കെതിരെ നേരത്തെയും അതിക്രമം നടന്നിട്ടുള്ളതായി പരാതിയിൽ പറയുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *