റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നെറ്റ്‌ വര്‍ക്ക്‌ പ്രശ്‌നങ്ങള്‍ സുഗമമാക്കുന്നതിനുളള അടിയന്തിര നടപടികള്‍ സ്വീകരിച്ചതായി മന്ത്രി റോഷി അഗസറ്റിന്‍

July 1, 2021 - 11:23 am

കട്ടപ്പന: വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനം സുഗമമാക്കുന്നതിന്‌ നെറ്റ്‌ വര്‍ക്ക്‌ തകരാറുകള്‍ പരിഹരിക്കുന്നതിനായി കൂടുതല്‍ മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുന്നതിനുളള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി മന്ത്രി റോഷി അഗസ്‌റ്റിന്‍. ഉള്‍ഗ്രാമ പ്രദേശങ്ങളില്‍ ടവര്‍ സ്ഥാപിക്കുന്നതിനായി സ്ഥലം അനുവദിക്കുന്നതിനും നിലവിലുളള ടവറുകള്‍ ഇതര കമ്പനികള്‍ക്കുകൂടി ഷെയര്‍ ചെയ്യുന്നതിനും നിലനിന്നിരുന്ന തടസങ്ങള്‍ നീക്കിയതായും മന്ത്രി പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് വിവിധ ഘട്ടങ്ങളായി ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും മൊബൈല്‍ സേവന ദാദാക്കളുടെയും യോഗം വിളിച്ചുചേര്‍ക്കുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്‌തിട്ടുണ്ട്‌. ഏതാനും സ്ഥലങ്ങളില്‍ പുതിയ ടവറുകള്‍ സ്ഥാപിക്കുന്നതിനുളള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും ജില്ലയിലെ മുഴുവന്‍ മേഖലകളിലും നെറ്റ്‌ വര്‍ക്ക്‌ ലഭ്യമാകത്തക്കവിധം നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *