കട്ടപ്പന: കട്ടപ്പന നഗരസഭ കൃഷിഭവന്റെ നേതൃത്വത്തില്‍ കര്‍ഷക സഭകളുടെയും ഞാറ്റുവേല ചന്തയുടെയും ഉദ്‌ഘാടനവും വിള ഇന്‍ഷ്വറന്‍സ് ദിനാചരണവും നടത്തി. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നഗരസഭാ ഓഡിറ്റോറിയത്തില്‍ നടന്ന യോഗം നഗരസഭ ചെയര്‍ പേഴ്‌സണ്‍ ബീനാജോബി ഉദ്‌ഘാടനം ചെയ്‌തു. വികസനകാര്യ സ്‌റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ജാന്‍സി ബേബി അദ്ധ്യക്ഷയായിരുന്നു.
നഗരസഭ പരിധിയിലുളള കര്‍ഷകരുടെ കാര്‍ഷിക വിഭവങ്ങളും, പച്ചക്കറി തൈകള്‍, വിത്തുവര്‍ഗങ്ങള്‍ എന്നിവയും ഞാറ്റുവേല ചന്തയില്‍ എത്തിയിരുന്നു. ഫലവൃക്ഷ തൈകള്‍, ടിഷ്യൂ കള്‍ച്ചര്‍ ഏത്തവാഴ തൈകള്‍ എന്നിവ സൗജന്യമായി വിതരണം നടത്തി. ഒരുകോടി ഫലവൃക്ഷത്തൈ വിതരണം പദ്ധതിപ്രകാരം വാഴക്കന്നുകളും സൗജന്യമായി വിതരണം നടത്തി. വിള ഇന്‌ഷ്വറന്‍സിന്റെ പ്രസക്തി കര്‍ഷകരിലെത്തിക്കാനായി ക്ലാസുകളും നടന്നു. യോഗത്തില്‍ കൃഷി ഓഫീസര്‍ അനുരൂപ് എംജെ സ്വാഗതം ആശംസിച്ചു. അസി.അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ സുരേഷ് കുമാര്‍. സി കൃതജ്ഞത രേഖപ്പെടുത്തി. നഗരസഭാ കൗണ്‍സിലര്‍ മാര്‍,കാര്‍ഷിക വികസന സമിതി അംഗങ്ങള്‍ കര്‍ക പ്രതിനിധികള്‍ ടുടങ്ങിയവര്‍ പങ്കെടുത്തു.
