റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സിനിമാ സീരിയല്‍ താരം മണി മായമ്പിള്ളി അന്തരിച്ചു

July 3, 2021 - 9:23 am

പറവൂര്‍: സിനിമാ സീരിയല്‍ താരം മണി മായമ്പിള്ളി അന്തരിച്ചു. കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവാണ് മണി മായമ്പിള്ളി എന്ന മണികണ്ഠന്‍. ചേന്ദമംഗലം തെക്കുംപുറത്തെ വീട്ടില്‍ 02/07/21 വെള്ളിയാഴ്ച വൈകീട്ടായിരുന്നു അന്ത്യം.

തൃശൂര്‍ കോട്ടപ്പുറം മായമ്പിള്ളി ഇല്ലത്ത് നീലകണ്ഠന്‍ ഇളയതിന്റെയും ദേവകി അന്തര്‍ജനത്തിന്റെയും മകനാണ്.

കുങ്കുമപ്പൂവ്, ഇന്ദുലേഖ, ചന്ദനമഴ, ദേവീ മാഹാത്മ്യം, ഭാഗ്യജാതകം, നിലവിളക്ക്, അല്‍ഫോന്‍സാമ്മ, ബാലഗണപതി, അലാവുദ്ദീനും അത്ഭുതവിളക്കും തുടങ്ങി നിരവധി സീരിയലുകളിലും ചൈതന്യം, ജോമോന്റെ സുവിശേഷങ്ങള്‍ തുടങ്ങിയ ഏതാനും സിനിമകളിലും ചെറിയ റോളുകളില്‍ അഭിനയിച്ചിട്ടുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *