റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അമിതാഭ് ബച്ചന്റെ വീട് പൊളിക്കാൻ കോർപ്പറേഷൻ

July 5, 2021 - 7:56 am

ബോളിവുഡ് മെഗാസ്റ്റാർ അമിതാഭ് ബച്ചന്റെ മുംബൈയിലെ വീട് പൊളിച്ച് നീക്കാൻ തീരുമാനിച്ച് മുൻസിപ്പൽ കോർപ്പറേഷൻ.

2017 ൽ ബച്ചനുൾപ്പെടെ ഏഴ് പേർക്ക് മുംബൈ കോർപ്പറേഷൻ അനധികൃത പൊളിക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നു. എന്നാൽ, പിന്നീട് നടപടിയൊന്നും എടുത്തിരുന്നില്ല.റോഡ് വീതിക്കൂട്ടുന്നതിന്റെ ഭാഗമായാണ് ബച്ചൻറെ ‘പ്രതീക്ഷ’ എന്ന വീടിന്റെ ഒരു ഭാഗം പൊളിച്ച് മാറ്റാൻ നടപടിയെടുത്തിരിക്കുന്നത്. സന്ത്‌ ധ്യാനേശ്വർ റോഡിലാണ് വീട് സ്ഥിതി ചെയ്യുന്നത്.

ചുറ്റുമുള്ള മറ്റെല്ലാ വീടുകളും പൊളിച്ചിട്ടും ബച്ചനെതിരെ നടപടി എടുക്കാത്തത് എന്താണെന്നായിരുന്നു കോൺഗ്രസ് കൗൺസിലർ തുലിപ് ബ്രിയാൻ മിറാൻഡ ഉയർത്തിയ ചോദ്യം. ബച്ചന്റെ വസ്‌തിയോട് ചേർന്നുള്ള ഭാഗത്തെ മതിൽ പൊളിച്ച് ഓവുചാൽ നിർമിച്ചിരുന്നു. എന്നാൽ ബച്ചന്റെ വീട് സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് മാത്രം ഒന്നും ചെയ്തിരുന്നില്ല.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *