റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ടൂള്‍കിറ്റ് കേസ്; കോണ്‍ഗ്രസിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി തള്ളി

July 5, 2021 - 9:54 pm

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ടൂള്‍കിറ്റ് കേസ് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹരജി സുപ്രീംകോടതി തിങ്കളാഴ്ച(05/07/21 )തള്ളി. രാജ്യദ്രോഹം തെളിഞ്ഞാല്‍ കോണ്‍ഗ്രസിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കണം എന്നതടക്കമുള്ള ആവശ്യങ്ങളാണ് ഹരജിയില്‍ ഉന്നയിച്ചിരുന്നത്.

ഇത്തരം നിസാര ഹരജികള്‍ സമര്‍പ്പിക്കപ്പെടുന്ന വിഷയത്തില്‍ കര്‍ശന നടപടി സ്വീകരിക്കേണ്ട സമയമായെന്ന് സുപ്രീം കോടതി പറഞ്ഞു. ഹരജിക്കാരന് ടൂള്‍കിറ്റിനോട് താല്‍പര്യമില്ലെങ്കില്‍ അതിനെ അവഗണിച്ചാല്‍ മാത്രം മതിയെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

‘ഇത്തരം നിസാര ഹരജികള്‍ പരിഗണിക്കാനാവില്ല,’ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് പറഞ്ഞു.

രാജ്യത്തെയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും മോശമായി ചിത്രീകരിക്കാന്‍ കോണ്‍ഗ്രസ് ടൂള്‍കിറ്റ് തയ്യാറാക്കിയെന്നാണ് ബി.ജെ.പിയുടെ ആരോപണം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *