റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കെ.എം മാണിയുടെ പേര് പരാമർശിച്ചിട്ടേയില്ല : എ.വിജരാഘവൻ

July 6, 2021 - 12:10 pm

നിയമസഭാ സമ്മേളനവുമായി ബന്ധപ്പെട്ട സത്യവാങ്മൂലത്തിൽ കെ എം മാണി എന്ന പേര് പറഞ്ഞിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വിജയരാഘവൻ.

കോടതിയില്‍ നടന്ന കാര്യങ്ങള്‍ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചു. എല്‍ഡിഎഫില്‍ ആശയക്കുഴപ്പമുണ്ടാക്കുകയായിരുന്നു ലക്ഷ്യം. ഇത്തരം വാര്‍ത്താ നിര്‍മിതിക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണെന്നും എം.വിജയരാഘവൻ കുറ്റപ്പെടുത്തി. യുഡിഎഫിന്‍റെ അഴിമതിക്കെതിരായിരുന്നു സമരം. വ്യക്തിപരമായി കെ എം മാണി അഴിമതി നടത്തിയിട്ടില്ല എന്ന് വിജിലൻസും കണ്ടെത്തിയതാണ്. സർക്കാരിന്‍റെ അഴിമതിക്കെതിരെയാണ് സമരമെന്നാണ് കോടതിയിൽ പറഞ്ഞതെന്നും, ബാക്കിയെല്ലാം മാധ്യമങ്ങൾ വ്യാഖ്യാനിച്ചതാണെന്നുമാണ് എ വിജയരാഘവൻ പറയുന്നത്.

നിയമസഭ കയ്യാങ്കളി കേസ് പരിഗണിക്കവേ ആണ് 05/07/2021 തിങ്കളാഴ്ച സർക്കാർ അഭിഭാഷകൻ രഞ്ജിത് കുമാർ പരാമർശം നടത്തിയത്.

സുപ്രിംകോടതിയിൽ സർക്കാർ അഭിഭാഷകൻ പരാമർശം നടത്തിയത് വിവാദമാക്കേണ്ടതില്ലെന്ന നിലപാടിൽ കേരള കോൺഗ്രസ് (എം) എങ്കിലും എല്‍ഡിഎഫിനോടും സര്‍ക്കാരിനോടും ജോസ് കെ മാണി കടുത്ത പ്രതിഷേധം അറിയിച്ചിട്ടുണ്ട്. കേരളാ കോണ്‍ഗ്രസ് ഇടതുപക്ഷത്തെത്തിയപ്പോഴും മാണി അഴിമതിക്കാരനാണെന്ന നിലപാട് സർക്കാർ തുടർന്നത് ശക്തമായ പ്രതിഷേധമാണ് പാര്‍ട്ടിയിലുണ്ടാക്കിയത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *