ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയില്‍ സിബി മാത്യൂസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് മാലി വനിതകളായ മറിയം റഷീദയും ഫൗസിയ ഹസനും. സിബി മാത്യൂസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കക്ഷി ചേരാന്‍ ഇരുവരും തിരുവനന്തപുരം ജില്ലാ കോടതിയില്‍ ഹര്‍ജി നല്‍കി.
സിബി മാത്യൂസിന്റെ ഹര്‍ജി തീര്‍പ്പാക്കുന്നതിന് മുന്‍പ് തങ്ങളുടെ വാദം കൂടി കേള്‍ക്കണമെന്നാണ് ആവശ്യം. ഇതേ തുടര്‍ന്ന് സിബി മാത്യൂസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 12/07/2021 തിങ്കളാഴ്ചത്തേക്ക് മാറ്റി. നേരത്തെ നമ്പി നാരായണനും കക്ഷിചേരാന്‍ ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. മാലി വനിതകളുടെയും നമ്പി നാരായണന്റെയും ഹര്‍ജികള്‍ 12/07/2021 തിങ്കളാഴ്ച പരിഗണിക്കും.
