റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇടുക്കിയില്‍ വീണ്ടും ഭൂചലനം

July 7, 2021 - 12:39 pm

ഇടുക്കി : ഇടുക്കിയില്‍ വീണ്ടും ഭൂചലനം.2021 ജൂലൈ 6 ന്‌ രാത്രി 8.50, 9.02 എന്നീസമയങ്ങളിലാണ്‌ ഭൂചലനം ഉണ്ടായത്‌. ഭുചനം 5 സെക്കന്റ് നീണ്ടുനിന്നു. കെട്ടിടങ്ങളുടെയും മറ്റും ജനല്‍ ചില്ലുകള്‍ ഭുചലനത്തില്‍ പൊട്ടിപ്പോയതായും റിപ്പോര്‍ട്ടുണ്ട്‌. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശമായ വളളക്കടവില്‍ ഉള്‍പ്പടെ ഭൂചലനം അനുഭവപ്പെട്ടു.

പീരുമേട്‌, വണ്ടി പ്പെരിയാര്‍, കുമളി, പെരുവന്താനം പ്രദേശങ്ങളിലും ചലനം അനുഭവപ്പെട്ടു. ജൂലൈ 6 ന്‌ വൈകിട്ട് ഈ മേഖലയില്‍ ഇടിമിന്നല്‍ ഉണ്ടായിരുന്നു. കുമളിയിലും ശക്തമായ ഭുചലനം ഉണ്ടായിട്ടുണ്ട്‌.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *