ഇടുക്കി : അയല്‍വാസിയുടെ നായ ഷെഡില്‍ കയറി കാഷ്ടിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം കത്തിക്കുത്തില്‍ അവസാനിച്ചു. സംഘട്ടനത്തില്‍ രാജ(32) എന്ന യുവാവിന്റെ ചെവിയുടെ ഭാഗം അറ്റുപോയി . ചെണ്ടുവാര എസ്‌റ്റേറ്റ് ചിറ്റിവാര ഡിവിഷനില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പ്രതിയായ പളനി(54)യെ പോലീസ് അറസ്‌റ്റ് ചെയ്‌തു.
ഒരേ ലയത്തില്‍ താമസിക്കുന്ന പളനിയുടെ വിറക് ഷെഡില്‍ രാജന്റെ വളര്‍ത്തുനായ സ്ഥിരമായി കാഷ്ടിച്ചിരുന്നു. നായയെ മറ്റെവിടെയെങ്കിലും മാറ്റണമന്ന് പളനി ആവശ്യപ്പെട്ടിരുന്നെങ്കിലും രാജ തയാറായില്ല. കഴിഞ്ഞ ദിവസം അതേച്ചൊല്ലി തര്‍ക്കമുണ്ടാവുകയും പളനി വെട്ടുകത്തി ഉപയോഗിച്ച് രാജയുടെ ചെവി വെട്ടി പരിക്കേല്‍പ്പിക്കുകയുമായിരുന്നു. രാജയെ മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ നല്‍കിയ ശേഷം വിദഗ്‌ദ ചികിത്സക്കായി അടിമാലിയിലേക്ക് കൊണ്ടുപോയി പ്രതിയെ കോടതി റിമാന്‍ഡ് ചെയ്‌തു.
