റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇളയച്ഛന്റെ കേന്ദ്ര മന്ത്രിസ്ഥാനത്തില്‍ പ്രതിഷേധമറിയിച്ച് ചിരാഗ് പാസ്വാന്‍

July 7, 2021 - 8:17 pm

ന്യൂഡൽഹി: കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയില്‍ ക്യാബിനെറ്റ് മന്ത്രിയായി സ്ഥാനമേറ്റ ബീഹാറില്‍ നിന്നുള്ള എല്‍ജെപി നേതാവും തന്റെ ഇളയച്ഛനുമായ പശുപതി കുമാര്‍ പരസിനെതിരെ എല്‍ജെപി അധ്യക്ഷന്‍ ചിരാഗ് പാസ്വാന്‍ രംഗത്ത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയ അദ്ദേഹത്തെ കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതില്‍ എല്‍ജെപി ശക്തമായ പ്രതിഷേധം അറിയിക്കുന്നതായി പാസ്വാന്‍ 08/07/21 ബുധനാഴ്ച അറിയിച്ചു.

‘എല്‍ജെപി നേതൃത്വത്തെ വഞ്ചിച്ച് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് പശുപതി കുമാര്‍ പരസിനെ ലോക് ജനശക്തി പാര്‍ട്ടിയില്‍ നിന്ന് ഇതിനോടകം പുറത്താക്കിയിട്ടുണ്ട്. ഇപ്പോള്‍ കേന്ദ്ര മന്ത്രിസഭയില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തുന്നതിനെ പാര്‍ട്ടി ശക്തമായി എതിര്‍ക്കുന്നു’, എന്നും ചിരാഗ് പാസ്വാന്‍ വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *