റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നെല്‍കൃഷി ഒന്നാംവിളയ്ക്ക് ജൂലൈ 31നകം പ്രീമിയം അടയ്ക്കണം

July 8, 2021 - 9:03 pm

ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ വിള ഇന്‍ഷുറന്‍സ് വാരാചരണത്തിന്റെയും പ്രധാനമന്ത്രി ഫസല്‍ ഭീമ യോജന കാമ്പയിന്റെയും ഭാഗമായി ബോധവത്കരണ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്തില്‍ നടന്ന പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരിസ് അധ്യക്ഷത വഹിച്ചു. പ്രചാരണവാഹനം പഞ്ചായത്ത് പ്രസിഡന്റ് ഫഌഗ് ഓഫ് ചെയ്തു. 

ഫസല്‍ ഭീമ യോജന സംസ്ഥാന നോഡല്‍ ഓഫീസര്‍ ഡോ. എം.എസ്.ബിന്ദു, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ആര്‍. ശ്രീരേഖ എന്നിവര്‍ സംസാരിച്ചു. കാര്‍ഷിക ഇന്‍ഷുറന്‍സ് കമ്പനി സംസ്ഥാനമേധാവി ശ്യാം പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. ദീപ, വികസനകാര്യ സമിതി അധ്യക്ഷന്‍ പ്രജിത് കാരിക്കല്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ സഫീന, അസിസ്റ്റന്റ് ഡയറക്ടര്‍ ഷബീന, കൃഷി ഓഫീസര്‍ മനു കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. 

ജൂലൈ 31നകം നെല്‍കൃഷി ഒന്നാംവിള കാലത്തേക്ക് പദ്ധതിയില്‍ പ്രീമിയം അടയ്ക്കണം. കര്‍ഷകരെ സഹായിക്കാന്‍ ജൂലൈ 12 മുതല്‍ 17 വരെ അക്ഷയ കേന്ദ്രങ്ങള്‍ (സി.എസ്.സി) മുഖേന പ്രീമിയം അടയ്ക്കാന്‍ സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. ഹെക്ടറിന് 1600 രൂപയാണ് പ്രീമിയം. നിലം ഒരുക്കുന്നതു മുതല്‍ വിളവെടുപ്പ് കഴിഞ്ഞ് 14 ദിവസം വരെയുള്ള നാശനഷ്ടങ്ങള്‍ക്ക് പദ്ധതിയിലൂടെ നഷ്ടപരിഹാരം ലഭിക്കും. സംസ്ഥാന വിള ഇന്‍ഷുറന്‍സിലും പി.എം.എഫ്.ബി.വൈയിലും കര്‍ഷകര്‍ക്ക് ഒരുപോലെ ഇന്‍ഷുര്‍ ചെയ്യാം. കൃഷി ഭവന്‍, സി.എസ്.സി.(അക്ഷയകേന്ദ്രം), ബാങ്കുകള്‍, കാര്‍ഷിക ഇന്‍ഷുറന്‍സ് കമ്പനി ഫെസിലിറ്റേറ്റര്‍, എന്നിവ മുഖേന പണം അടയ്ക്കാമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. പ്രചാരണവാഹനം പുന്നപ്ര വടക്ക്, പട്ടണക്കാട്, തുറവൂര്‍, കോടംതുരുത്ത്, എഴുപുന്ന, അരൂര്‍ എന്നീ പഞ്ചായത്തുകളില്‍ പര്യടനം നടത്തി. 

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *