റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ദേശീയ മെഡിക്കല്‍ പ്രവേശനപ്പരീക്ഷ തീയതിയായില്ല; മുന്നറിയിപ്പുമായി എന്‍.ടി.എ.

July 9, 2021 - 8:06 am

ന്യൂഡല്‍ഹി: ദേശീയ മെഡിക്കല്‍ പ്രവേശനപ്പരീക്ഷയുടെ (നീറ്റ് 2021) സമയക്രമം തെറ്റായി പ്രചരിക്കുന്നുണ്ടെന്നും വിദ്യാര്‍ഥികള്‍ കരുതിയിരിക്കണമെന്നും നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി.

01/08/2021 ഞായറാഴ്ച നടത്താനിരിക്കുന്ന പരീക്ഷ സെപ്റ്റംബര്‍ അഞ്ചിന് നടക്കുമെന്ന വ്യാജ നോട്ടീസ് ആണ് ഇറങ്ങിയിരിക്കുന്നത്. നീറ്റ് 05/09/2021 ഞായറാഴ്ചണെന്നു നോട്ടീസ് ഇറക്കിയിട്ടില്ലെന്ന് പരീക്ഷാ നടത്തിപ്പിനു ചുമതലപ്പെട്ടവര്‍ അറിയിച്ചിട്ടുണ്ട്.

വിദ്യാര്‍ഥികളെയും അധ്യാപകരെയും മനഃപൂര്‍വം കബളിപ്പിക്കാനാണ് ഇത്തരം വ്യാജ നോട്ടീസുകള്‍. ഇവയ്ക്കെതിരേ നടപടി കൈക്കൊള്ളും. കോവിഡ് പശ്ചാത്തലത്തില്‍ നീറ്റ് പരീക്ഷ എന്ന് നടത്തണമെന്ന കാര്യത്തില്‍ ചര്‍ച്ച നടക്കുന്നതേയുള്ളൂവെന്നും നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി വ്യക്തമാക്കി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *