റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ക്രൂഡ് ഓയിൽ വില കുറഞ്ഞിട്ടും ഇന്ധനവില വീണ്ടും വർധിച്ചു

July 10, 2021 - 8:27 am

രാജ്യത്ത് ഇന്ധനവില കുതിക്കുന്നു. പെട്രോളിന് 35 പൈസയും ഡീസലിന് 27 പൈസയുമാണ് 10/07/2021 ശനിയാഴ്ച കൂടിയത്.

തിരുവനന്തപുരത്ത് പെട്രോൾ വില 102.89 പൈസയാണ്. ഡീസൽ വില 96.47 രൂപയും. കൊച്ചിയിൽ പെട്രോൾ വില 101 രൂപ 01 പൈസയാണ്. ഡീസൽ വില 94 രൂപ 71 പൈസയാണ്. കോഴിക്കോട് പെട്രോളിന് 101 രൂപ 46 പൈസയും. ഡീസലിന് 95 രൂപ 16 പൈസയുമാണ് നിരക്ക്.

മുംബൈയിൽ 106.59 രൂപയാണ് ഒരു ലിറ്റർ പെട്രോളിന്റെ വില. ഡൽഹിയിൽ 100.56 ഉം, കൊൽക്കത്തയിൽ 100.62 രൂപയുമാണ് വില. ചെന്നൈയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 101.37 രൂപയും ബംഗളൂരുവിൽ 103.93 രൂപയുമാണ്.

പത്ത് ദിവസത്തിനുള്ളിൽ ആറാം തവണയാണ് വില കൂടുന്നത്. ജൂണിൽ 17 തവണ ഇന്ധനവില വർധിച്ചിരുന്നു. രാജ്യാന്തര വിപണിയിൽ ക്രൂഡ് വില കുറയുമ്പോഴാണ് ഇന്ത്യയിൽ ഇന്ധനവില കൂടുന്നത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *