റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

‘വിക്രം’ ഫസ്റ്റ് ലുക്ക് പുറത്ത്

July 11, 2021 - 8:23 am

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കമല്‍ഹാസന്‍ ചിത്രം വിക്രമിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. കമല്‍ഹാസന്റെ അപ്പുറവും ഇപ്പുറവുമായി വിജയ് സേതുപതിയും ഫഹദ് ഫാസിലും പോസ്റ്ററില്‍ ഉണ്ട്. മൂവരുടെയും മുഖത്ത് മുറിപ്പാടുകളും പോസ്റ്ററില്‍ കാണാം.

ഇന്ത്യന്‍ 2വിന് ശേഷം കമല്‍ ഹാസന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് വിക്രം. ലോകേഷിന്റെ മാസ്റ്ററിന്റെ വിജയത്തിന് ശേഷം ആരാധകര്‍ ഏറെ പ്രതീക്ഷയിലാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. അടുത്തിടെ ചിത്രത്തില്‍ നരേനും ഭാഗമാകുന്നു എന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നരേന് പുറമെ അര്‍ജുന്‍ ദാസും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്.

രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ കമല്‍ഹാസന്‍ തന്നെയാണ് വിക്രത്തിന്‍റെ നിര്‍മ്മാണം. സംഗീതം അനിരുദ്ധ്. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. സംഘട്ടന സംവിധാനം അന്‍പറിവ്. നൃത്തസംവിധാനം ദിനേശ്. പിആര്‍ഒ ഡയമണ്ട് ബാബു. ശബ്ദ സങ്കലനം കണ്ണന്‍ ഗണ്‍പത്. ചെന്നൈയില്‍ വൈകാതെ ചിത്രീകരണം ആരംഭിക്കും. 2022ല്‍ തിയറ്ററുകളിലെത്തിക്കാനാണ് പദ്ധതി. 

കമല്‍ഹാസന്‍, ഫഹദ്, വിജയ് സേതുപതി, ലോകേഷ് കനകരാജ് തുടങ്ങിയവര്‍ സമൂഹ മാധ്യമങ്ങളിലൂടെ പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്.പൊളിറ്റിക്കല്‍ ത്രില്ലര്‍ ആയ ചിത്രം ഒരു ഷെഡ്യൂള്‍ കൊണ്ട് തന്നെ പൂര്‍ത്തിയാക്കാനാണ് തീരുമാനം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *