റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അര്‍ജന്‍റീനയുടെ വിജയാഹ്ളാദം അതിരുവിട്ടു; പടക്കം പൊട്ടിച്ച് രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

July 11, 2021 - 12:07 pm

കോപ്പ അമേരിക്ക ഫൈനൽ അർജൻ്റീന വിജയിച്ചതിലെ ആഹ്ലാദത്തിൽ മലപ്പുറത്ത് പടക്കം പൊട്ടിക്കുന്നതിനിടെ രണ്ട് പേർക്ക് ഗുരുതര പരുക്ക്. ഇജാസ് സിറാജ് എന്നിവർക്കാണ് പരുക്കേറ്റത്. മലപ്പുറം താനാളൂർ സ്വദേശികളാണ് ഇരുവരും.

ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് അടിയന്തര ചികിത്സ നല്‍കി. പിന്നാലെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

Read also: കോപ്പയില്‍ അര്‍ജന്റീന

11/07/2021 ഞായറാഴ്ച രാവിലെ ഏഴരയോടെ റോഡരുകില്‍ ബൈക്കില്‍ നിര്‍ത്തി പടക്കം പൊട്ടിക്കുക ആയിരുന്നു ഇരുവരും. ഇവരുടെ കയ്യില്‍ നിന്ന് പൊട്ടിയ പടക്കം, പടക്കം ശേഖരിച്ച പെട്ടിയിലേക്ക് വീണ് വലിയ സ്ഫോടനം ആയി മാറുകയായിരുന്നു. 

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *