റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഗോള്‍ഡന്‍ ഇയേഴ്സ് എഫ്.ഡി.: നിക്ഷേപ കാലാവധി ഉയര്‍ത്തി

July 11, 2021 - 11:26 am

ന്യൂഡല്‍ഹി: മുതിര്‍ന്ന പൗരന്മാര്‍ക്ക് മികച്ച വരുമാനം ഉറപ്പാക്കാന്‍ ഐ.സി.ഐ.സി.ഐ. ബാങ്ക് അവതരിപ്പിച്ച പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയായ ഗോള്‍ഡന്‍ ഇയേഴ്സില്‍ അംഗമാകാനുള്ള കാലാവധി നീട്ടി. കഴിഞ്ഞവര്‍ഷം മേയില്‍ ആരംഭിച്ച പദ്ധതിയില്‍ ഒക്ടോബര്‍ ഏഴുവരെ അംഗമാകാം. ഫിക്സഡ് ഡെപ്പോസിറ്റ് പദ്ധതിക്കു കീഴില്‍ 6.30 ശതമാനം പലിശയാണ് ഐ.സി.ഐ.സി.ഐ. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് നിലവില്‍ ലഭിക്കുന്ന 0.5 ശതമാനം പലിശയ്ക്കു പുറമേ വാഗ്ദാനം ചെയ്യുന്നത്. കോവിഡ് കണക്കിലെടുത്താനു കാലവധി വര്‍ധിപ്പിച്ചത്. രണ്ടു കോടി വരെയുള്ള ഒറ്റത്തവണ നിക്ഷേപത്തിന് ഈ പലിശ നിരക്കിനൊപ്പം 0.30 ശതമാനം അധിക പലിശയും ലഭിക്കും. ഇതിന് മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് 0.50 ശതമാനം പലിശയാണ് ലഭിക്കുക. അഞ്ചു മുതല്‍ 10 വര്‍ഷം വരെയാണ് പദ്ധതി കാലാവധി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *