റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അമ്പലപ്പുഴയിൽ പുകഞ്ഞ് സി പി എമ്മിലെ ആഭ്യന്തര പ്രശ്നങ്ങൾ

July 13, 2021 - 11:47 am

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഉയര്‍ന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ ആലപ്പുഴയില്‍ നീക്കങ്ങള്‍ കടുപ്പിച്ച് സിപിഐഎം. സംസ്ഥാന നേതാക്കളുടെയോ ജില്ലാ നേതാക്കളുടെയോ എംപി, എംഎല്‍എമാര്‍ എന്നിവരുടെയോ പരിപാടികള്‍ പാര്‍ട്ടിയുടെ ഏരിയാ നേതൃത്വത്തെ അറിയിച്ചിട്ട് വേണം എന്നാണ് സിപിഐഎം അമ്പലപ്പുഴ ഏരിയാ സെക്രട്ടറിയുടെ സര്‍ക്കുലര്‍. നേരത്തേയും പരിപാടികള്‍ പ്രാദേശിക നേതൃത്വത്തെ അറിയിച്ചിട്ടാണ് നടത്താറുള്ളതെങ്കിലും ഇപ്പോള്‍ അത്തരത്തിലുള്ള ഒരു സര്‍ക്കുലര്‍ ഇറങ്ങിയത് വിമര്‍ശനത്തിന് വഴിവെച്ചിരിക്കുന്നത്.

ഏരിയാ സെക്രട്ടറി ഓമനക്കുട്ടനാണ് സര്‍ക്കുലര്‍ അയച്ചത്. എന്നാല്‍ ഇത് മുന്‍ മന്ത്രി ജി സുധാകരനനെതിരേയുള്ള നീക്കത്തിന്റെ ഭാഗമാണെന്ന ആരോപണം ഒരു വിഭാഗം ഉയര്‍ത്തുന്നുണ്ട്. എച്ച് സലാം എംഎല്‍എക്ക് മേല്‍കൈയുള്ള ഏരിയാ കമ്മിറ്റിയാണ് അമ്പലപ്പുഴയിലേത്.

നിയമസഭാ തെരഞ്ഞെടുപ്പില് അമ്പലപ്പുഴയില്‍ സിപി ഐഎമ്മിന് വീഴ്ച്ച സംഭവിച്ചുവെന്ന ആരോപണത്തില്‍ ജി സുധാകരനെതിരെ അന്വേഷണം നടക്കുകയാണ്. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ എളമരം കരീം, കെജെ തോമസ് എന്നിവരാണ് വിഷയം അന്വേഷിക്കുന്നത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *