റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ക്യൂബയിൽ സർക്കാർ വിരുദ്ധ പ്രതിഷേധം ശക്തമാവുന്നു

July 13, 2021 - 2:19 pm

ഹവാന: ക്യൂബയിൽ കമ്മ്യൂണിസ്റ്റ് സർക്കാരിനെതിരായ പ്രതിഷേധം ശക്തമാവുന്നു. സമരത്തിന് നേതൃത്വം നൽകിയ ആയിരക്കണക്കിന് പേർ അറസ്റ്റിലായി. എന്നാൽ സർക്കാരിനെ അട്ടിമറിക്കാൻ അമേരിക്ക സ്പോൺസർ ചെയ്യുന്ന പ്രക്ഷോഭമാണെന്നാണ് ക്യൂബൻ സർക്കാറിന്റെ ആരോപണം.

സാമ്പത്തിക പ്രതിസന്ധിയും കോവിഡ് പ്രതിരോധത്തിലെ വീഴ്ചയും ചൂണ്ടിക്കാട്ടിയാണ് ക്യൂബയിൽ പ്രക്ഷോഭം ശക്താകുന്നത്. മൂന്ന് പതിറ്റാണ്ടിനിടയിൽ രാജ്യം കണ്ട ഏറ്റവും വലിയ ജനക്കൂട്ടം പ്രക്ഷോഭത്തിനിറങ്ങി. രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് പ്രതിഷേധക്കാർ പ്രധാനമായി ഉയർത്തുന്നത്.

പ്രക്ഷോഭത്തെ പ്രതിരോധിക്കാൻ സർക്കാർ അനുകൂലികളും രംഗത്തുണ്ട്. പലയിടത്തും സർക്കാർ അനുകൂലികളും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടല്‍ തുടരുകയാണ്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *