റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുഖ്യമന്ത്രി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഖഡ്ക്കരി കൂടിക്കാഴ്ച 14/07/2021 ബുധനാഴ്ച

July 14, 2021 - 8:24 am

തിരുവനന്തപുരം: ദില്ലിയിലുള്ള മുഖ്യമന്ത്രി പിണറായി വിജയൻ 14/07/2021 ബുധനാഴ്ച കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഖഡ്ക്കരിയുമായി ഉച്ച കഴിഞ്ഞ് 1.30ന് കൂടിക്കാഴ്ച നടത്തും. കേരളത്തിന്റെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചയാണ് നടക്കുക. നിതിൻ ഗഡ്കരിയുടെ വസതിയിലാണ് കൂടിക്കാഴ്ച്ച.

13/07/2021 ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര നഗരവികസന, പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി, റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവ് എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു.

കേരള ഹൗസ് കോൺഫറൻസ് ഹാളിൽ രാവിലെ 11.30 ന് പാർട്ടി നേതാക്കളുമായും കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പൊളിറ്റ് ബ്യുറോ അംഗം ബൃന്ദ കാരാട്ട് തുടങ്ങിയവരുമായി അദ്ദേഹം രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്യും.

14/07/2021 ബുധനാഴ്ച വൈകീട്ട് മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് മടങ്ങും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *