റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്തിലെ അഞ്ഞൂറ്റും പാടത്തിൽ ആധുനിക ഫ്ലോ പമ്പ് സ്ഥാപിച്ചു

July 15, 2021 - 7:54 pm

ആലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്തിലെ അഞ്ഞൂറ്റും പാടത്ത് വെർട്ടിക്കൽ ആക്സിയൽ ഫ്ലോ പമ്പ് സ്ഥാപിച്ചു. പമ്പിന്റെ പ്രവർത്തനോദ്ഘാടനം എച്ച്. സലാം എം.എൽ.എ. നിർവഹിച്ചു. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പദ്ധതി വിഹിതത്തിൽ ഒൻപത് ലക്ഷം രൂപ ചെലവഴിച്ചാണ് പാടശേഖരത്തിൽ ആധുനിക രൂപത്തിലുള്ള പമ്പ് നൽകിയത്.
പ്രളയ ഘട്ടത്തിലും പ്രവർത്തിപ്പിക്കാൻ കഴിയുന്ന പമ്പിന് പാടശേഖരങ്ങളിൽ സാധാരണ സ്ഥാപിക്കുന്ന പെട്ടിയും പറയും പമ്പിൽ നിന്ന് വ്യത്യസ്തമായി അറ്റകുറ്റപ്പണിയും ഇതുമൂലമുണ്ടാകുന്ന ചെലവും കുറവായിരിക്കും. 30 എച്ച്.പി. മോട്ടോർ പമ്പാണ് ഇവിടെ സ്ഥാപിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബ രാജേഷ് അധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റ് സജിതാ സതീശൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് ബിബി വിദ്യാനന്ദൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. സരിത, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ,  പാടശേഖര സമിതി അംഗങ്ങൾ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ എച്ച്. ഷബീന എന്നിവർ പങ്കെടുത്തു. 

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *