റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുസ്ലീം ന്യൂന പക്ഷത്തിന്റെ പിന്നോക്കാവസ്ഥയെക്കുറിച്ചാണ്‌ സച്ചാര്‍,പാലോളി കമ്മറ്റികള്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചിട്ടുളളതെന്ന്‌ മുസ്ലീം ജമാഅത്‌

July 16, 2021 - 7:33 am

കോഴിക്കോട്‌ : മുസ്ലീങ്ങളുടെ പിന്നോക്കാവസ്ഥ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ സച്ചാര്‍,പാലോളി കമ്മറ്റികള്‍ രൂപീകരിച്ചതെന്നും, സര്‍ക്കാര്‍ തീരുമാനം ഈ ലക്ഷ്യവുമായി ഒത്തുപോകുന്നതല്ലെന്നും മുസ്ലീം ജമാഅത്ത്‌ അഭിപ്രായപ്പെട്ടു.പാലോളി കമ്മറ്റിയുടെ റിപ്പോര്‍ട്ട്‌ നടപ്പാക്കുകയെന്നാല്‍ മുസ്ലീം സമുദായത്തിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കുകയെന്നാണ്‌ അര്‍ത്ഥം. മുസ്ലീങ്ങള്‍ക്ക്‌ സവിശേഷമായി ഏര്‍പ്പെടുത്തണമെന്ന്‌ രണ്ട്‌ സമിതികളും നിര്‍ദ്ദേശിച്ച ശുപാര്‍ശകള്‍ മുസ്ലീങ്ങള്‍ക്കുമാത്രണായി നടപ്പാക്കിയല്ലെങ്കില്‍ മുസ്ലീം സമുദായം കൂടുതല്‍ പിന്നാക്കം തളളപ്പെടും.ഇതിനര്‍ത്ഥം മറ്റുന്യൂനപക്ഷങ്ങള്‍ക്ക സഹായം ചെയ്യേണ്ടതില്ലെന്നല്ലന്നും മറ്റുന്യൂന പക്ഷങ്ങള്‍ക്ക്‌ സഹായം നല്‍കുന്നതിനെ സ്വാഗതം ചെയ്യുന്നതായും അവര്‍ പറഞ്ഞു.

മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ എന്നത്‌ സമിതിയുടെ നിര്‍ദ്ദേശങ്ങളില്‍ ഒന്നുമാത്രമാണെന്നും അവര്‍ വ്യക്തമാക്കി. ഈ രണ്ടുകമ്മറ്റികള്‍ മുസ്ലീം ന്യൂന പക്ഷങ്ങളുടെ പിന്നോക്കാവസ്ഥയെക്കുറിച്ച്‌ പഠിച്ചാണ്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചത്‌. . ഇക്കാര്യത്തില്‍ മുസ്ലീം സമുദായത്തിന്റെ ആശങ്ക ഗൗരവത്തോടെ പരിണിക്കണമെന്നും ജമാഅത്ത്‌ ആവശ്യപ്പെട്ടു.

പ്രസിഡന്റ് കാന്തപുരം എപി അബുബക്കര്‍ മുസ്ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സയിദ്‌ ഇബ്രാഹിം ഖലീലുല്‍ബുക്കാരി,പോരോട്‌ അബദുര്‍ രഹമാന്‍, സഖാഫി, വണ്ടൂര്‍ അബ്ദുര്‍ റഹ്മാന്‍ ഫൈസി, എന്‍ അലി അബ്ദുല്ല. സിപി സെയ്‌തലവി.മാസ്റ്റര്‍, മജീദ്‌ കക്കാട്‌,എ.സെയ്‌ഫുദ്ദീന്‍ ഹാജി, പ്രൊഫസര്‍ യുസി മജീദ്‌ എന്നിവര്‍ പങ്കെടുത്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *