റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മരംമുറി കേസ്; നിയമപ്രകാരം പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥയെ റവന്യൂ വകുപ്പ് വേട്ടയാടുകയാണെന്ന് വി.ഡി. സതീശന്‍

July 17, 2021 - 1:13 pm

തിരുവനന്തപുരം: മരംമുറിയുമയി ബന്ധപ്പെട്ട ഫയലിന്റെ പകര്‍പ്പ് വിവരാവകാശ നിയമ പ്രകാരം നല്‍കിയ ഉദ്യോഗസ്ഥയുടെ ഗുഡ് സര്‍വീസ് എന്‍ട്രി പിന്‍വലിച്ചതില്‍ പ്രതികരണവുമായി പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍.

സംസ്ഥാനത്തിന് ഇപ്പോള്‍ റവന്യൂ മന്ത്രി ഉണ്ടോ എന്ന് വി.ഡി. സതീശന്‍ 17/07/21 ശനിയാഴ്ച ഫേസ്ബുക്കിലൂടെ ചോദിച്ചു. നിയമപ്രകാരം പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥയെ വേട്ടയാടുന്നുവെന്നും അദ്ദേഹം മധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു.

ഒരു വനിതാ ജീവനക്കാരിയുടെ അന്തസ് സംരക്ഷിക്കേണ്ടത് മന്ത്രിയുടെ കൂടി ചുമതലയാണ്. സി.പി.ഐ.എം. ആരംഭിച്ചിരിക്കുന്ന സ്ത്രീപക്ഷ കേരളം പരിപാടിയുടെ ഭാഗമാണോ ഇതെന്നും വി.ഡി. സതീശന്‍ പരിഹസിച്ചു.

‘വകുപ്പില്‍ നടക്കുന്നത് ഒക്കെ മന്ത്രി അറിയുന്നുണ്ടോ. റവന്യൂ വകുപ്പിലെ അണ്ടര്‍ സെക്രട്ടറിയായ ഉദ്യോഗസ്ഥക്ക് നേരിടേണ്ടി വന്ന തിക്ത അനുഭവങ്ങള്‍ താങ്കള്‍ അറിഞ്ഞില്ല എന്നു പറയുന്നത് കേട്ടപ്പോള്‍ ചോദിച്ചുപോയതാണ്,’ വി.ഡി. സതീശന്‍ പറഞ്ഞു.

വയനാട്ടിലെ മുട്ടില്‍ മരംകൊള്ള സംബന്ധിച്ച രേഖകള്‍ വിവരാവകാശ നിയമപ്രകാരം നല്‍കിയ റവന്യു വകുപ്പ് അണ്ടര്‍ സെക്രട്ടറി ഒ.ജി.ശാലിനിയുടെ ഗുഡ് സര്‍വീസ് എന്‍ട്രി സര്‍ക്കാര്‍ റദ്ദാക്കിയത്.

മൂന്ന് മാസം കൊണ്ട് അണ്ടര്‍ സെക്രട്ടറിയുടെ ഗുഡ് സര്‍വീസ് ബാഡ് സര്‍വീസായത് എങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു. രാജന്‍ റവന്യൂ മന്ത്രി വകുപ്പില്‍ നടക്കുന്നതൊക്കെ ഒന്നറിയാന്‍ ശ്രമിക്കണമെന്നും സതീശന്‍ ഫേസ്ബുക്കില്‍ എഴുതി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *