റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാർഗിൽ വിജയ് ദിവസാഘോഷം; രാഷ്‌ട്രപതി കശ്മീരിലേക്ക്

July 18, 2021 - 5:31 pm

കാർഗിൽ വിജയ് ദിവസ് ആഘോഷത്തിനായി രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് 25/07/2021 ഞായറാഴ്ച കശ്മീരിലേക്ക് തിരിക്കും. മോശം കാലാവസ്ഥയെ തുടർന്ന് 2019 ലെ രാഷ്ട്രപതിയുടെ കാർഗിൽ യുദ്ധ സ്മാരക സന്ദർശനം ഒഴിവാക്കിയിരുന്നു.

26/07/2021 തിങ്കളാഴ്ചയാണ് കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യന്‍ സൈന്യത്തിന്‌റെ വിജയത്തിന്‌റെ 22-ാം വാര്‍ഷികം. 25/07/2021 ഞായറാഴ്ച മുതൽ 27/07/2021 ചൊവ്വാഴ്ച വരെ രാഷ്‌ട്രപതി ജമ്മു കശ്മീരും ലഡാക്കും സന്ദർശിക്കും. കാർഗിൽ യുദ്ധ സ്മാരകവും അദ്ദേഹം സന്ദർശിക്കും.

ഓപറേഷന്‍ വിജയ്’ ദൗത്യത്തിലൂടെയാണ്‌ 1999ല്‍ ഇന്ത്യന്‍ സൈന്യം പാകിസ്ഥാനെ കാർഗിൽ യുദ്ധത്തിൽ പരാജയപ്പെടുത്തിയത്. 1999 മേയിൽ ആരംഭിച്ച യുദ്ധം ജൂലൈയിലാണ് അവസാനിച്ചത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *