റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അബുദാബിയിലെ ഹോട്ടല്‍ സേവനങ്ങള്‍ക്ക്‌ വിലക്കേര്‍പ്പെടുത്തും

July 19, 2021 - 10:23 am

അബുദാബി : ദേശീയ അണു നശീകരണ പ്രവര്‍ത്തനങ്ങള്‍ നടതക്കുന്ന സമയത്ത്‌ അബൂദാബിയിലെ ഹോട്ടലുകളിലെ സേവനങ്ങള്‍ക്ക്‌ നിയന്ത്രണം ഏര്‍പ്പെടുത്തും. രാത്രി 12 മുതല്‍ പുലര്‍ച്ചെ 5 വരെ അണുനശീകരണ പരിപാടിയുടെ ഭാഗമായി നിലവില്‍ യാത്രവിലക്കും പ്രഖ്യാപിച്ചിട്ടുണ്ട്‌. ഹോട്ടലുകളിലെ ജീവനക്കാര്‍ ഈ സമയങ്ങളില്‍ പുറത്തുപോകാന്‍ പാടില്ലെന്ന്‌ സാസംസ്‌കാരിക വിനോദ സഞ്ചാര വകുപ്പ്‌ എമിറേറ്റിലെ ഹോട്ടലുകള്‍ക്കും ടൂറിസം സ്ഥാപനങ്ങള്‍ക്കും അയച്ച സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

ഹോട്ടലുകളിലെ സേവനങ്ങള്‍ക്ക്‌ പരമാവധി 50 ശതമാനം പേരെ മാത്രം ഉള്‍ക്കൊളളിച്ചുകൊണ്ട്‌ പ്രവര്‍ത്തിക്കണം. റസ്റ്റോറന്റുകള്‍, ജിമ്മുകള്‍ സ്വിമ്മിംഗ്‌ പൂളുകള്‍, പ്രൈവറ്റ്‌ ബീച്ചുകള്‍ എന്നിവിടങ്ങളിലാണ്‌ നിയന്ത്രണം ബാധകം. എന്നാല്‍ ഹോട്ടല്‍ മുറികളിലെ താമസത്തിന്‌ നിയന്ത്രണം ബാധകമല്ല. നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന്‌ ഉറപ്പുവരുത്താന്‍ ഉദ്യോഗസ്ഥര്‍ ഹോട്ടലുകളിലും ടൂറിസം സ്ഥാപനങ്ങളിലും പരിശോധന നടത്തുമെന്നും അറിയിച്ചിട്ടുണ്ട്‌ . നിയമലംഘനം കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കും. ബലിപ്പെരുന്നാള്‍ അവധി തുടങ്ങുന്ന തിങ്കളാഴ്‌ചമുതലാണ്‌ അബുദാബിയ്‌ല്‍ രാത്രി യാത്രവിലക്ക്‌ ഏര്‍പ്പെടുത്തിയിട്ടുളളത്‌.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *