റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൃശ്ശൂർ: ഈസ് ഓഫ് ലിവിംഗ് സര്‍വ്വേ : മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ജില്ലയില്‍ രണ്ടാമത്

July 19, 2021 - 10:58 pm

തൃശ്ശൂർ: ഈസ് ഓഫ് ലിവിംഗ് സര്‍വ്വേ സമയബന്ധിതമായി പൂര്‍ത്തീകരിച്ചതില്‍ മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ജില്ലയില്‍ രണ്ടാമത്. 2011 – ലെ സോഷ്യോ ഇക്കണോമിക് കാസ്റ്റ് സെന്‍സസ് പ്രകാരം കണ്ടെത്തിയ കുടുംബങ്ങളുടെ ജീവിത നിലവാര സൂചിക പരിശോധിക്കുന്നതിന് വേണ്ടി നടത്തിയ ഈസ് ഓഫ് ലിവിംഗ് സര്‍വ്വേയാണ് മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സമയബന്ധിതമായി പൂര്‍ത്തിയാക്കിയത്.

മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ എളവള്ളി, പാവറട്ടി, മുല്ലശ്ശേരി, വെങ്കിടങ്ങ് എന്നീ ഗ്രാമപഞ്ചായത്തുകളിലെ 4614 കുടുംബങ്ങളിലാണ് സര്‍വ്വേ നടത്തിയത്. പഴയ സാമൂഹ്യ സാമ്പത്തിക സെന്‍സസ് പട്ടികയിലുള്ള ഗുണഭോക്താക്കളുടെ നിലവിലുള്ള ജീവിത സൗകര്യങ്ങളെപ്പറ്റിയുള്ള വിവരങ്ങളാണ് സര്‍വ്വേയില്‍ ശേഖരിച്ചത്. 

ഗ്രാമവികസന വകുപ്പും സ്റ്റാറ്റിസ്റ്റിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റും സംയുക്തമായി നടത്തിയ സര്‍വ്വേയിലൂടെ കുടുംബങ്ങളില്‍ നിന്നുള്ള വിവരശേഖരണത്തിന് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ നേതൃത്വം നല്‍കി. സര്‍വ്വേ ഫോമുകള്‍ ഡാറ്റാ എന്‍ട്രി നടത്തി അപ്ലോഡ് ചെയ്യുന്നതിന് സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍മാരെയാണ് ചുമതലപ്പെടുത്തിയിരുന്നത്. ബ്ലോക്ക് തലത്തില്‍ സര്‍വ്വേയുടെ നടത്തിപ്പിന് ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസറും നേതൃത്വം നല്‍കി.സര്‍വ്വേ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സഹായിച്ച വിവിധ ഗ്രാമപഞ്ചായത്ത് ഭരണ സമിതിയെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലിത വേണുഗോപാല്‍ അഭിനന്ദിച്ചു. വാര്‍ഡ് മെമ്പര്‍മാര്‍ ആശാ പ്രവര്‍ത്തകര്‍ കുടുംബശ്രീ അംഗന്‍വാടി പ്രവര്‍ത്തകര്‍ എന്നിവരുടെ സഹകരണത്തോടെയാണ് സര്‍വ്വേ പൂര്‍ത്തിയാക്കിയത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *