റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭിന്നത നീങ്ങില്ല: അമരീന്ദറിനെതിരേ പുതിയ പോര്‍മുഖം തീര്‍ത്ത് സിദ്ദുവിന്റെ ട്വീറ്റ്

July 20, 2021 - 9:57 am

ന്യൂഡല്‍ഹി: പാര്‍ട്ടിയില്‍ പുതിയ പോര്‍മുഖം തീര്‍ത്ത് പഞ്ചാബ് പി.സി.സി. അധ്യക്ഷനായ നവ്ജോത് സിങ് സിദ്ദുവിന്റെ ട്വീറ്റ്.പുതിയ സ്ഥാനലബ്ധിയില്‍ ഹൈക്കമാന്‍ഡിനോടു നന്ദി രേഖപ്പെടുത്തുന്ന കുറിപ്പിലാണ് അമരീന്ദറിനെതിരെ ഒളിയമ്പുള്ളത്.രാജഭരണകാലത്തു വധശിക്ഷ അതിജീവിച്ച് സ്വാതന്ത്ര്യസമരസേനാനിയും കോണ്‍ഗ്രസ് നേതാവുമായിത്തീര്‍ന്ന തന്റെ പിതാവിനെ കുറിച്ചാണ് അദ്ദേഹം എഴുതിയത്.അമരീന്ദറിന്റെ പിതാവ് സര്‍ യാദവീന്ദ്ര സിങ് പാട്യാലയിലെ മഹാരാജാവായിരുന്നു.രാജ്യസ്‌നേഹത്തിന്റെ പേരില്‍ വധശിക്ഷ വിധിക്കപ്പെട്ട അദ്ദേഹം പിന്നീട് രാജാവിന്റെ പൊതുമാപ്പ് നേടി ഡി.സി.സി. അധ്യക്ഷനും എം.എല്‍.എയും എം.എല്‍.സിയും അഡ്വക്കേറ്റ് ജനറലുമായി. ഇന്ന് അതേ സ്വപ്നം പിന്തുടര്‍ന്ന് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ അവസരം ലഭിച്ചതില്‍ പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരോടു നന്ദി പറയുന്നു. പഞ്ചാബ് മാതൃകയിലൂടെ ജനങ്ങളുടെ അധികാരം ജനങ്ങള്‍ക്കുതന്നെ തിരിച്ചുനല്‍കാനും ഹൈക്കമാന്‍ഡിന്റെ പതിനെട്ടിന അജന്‍ഡ നടപ്പാക്കാനും എളിയ പ്രവര്‍ത്തകനെന്ന നിലയില്‍ പരിശ്രമിക്കും. എന്റെ യാത്ര തുടങ്ങിയിട്ടേയുള്ളൂ”- സിദ്ദു ട്വീറ്റ് ചെയ്തു. അതേസമയം, അമരീന്ദറിന്റെ ആവശ്യപ്രകാരം പുതിയ പി.സി.സി. അധ്യക്ഷനൊപ്പം ഹിന്ദു, ദളിത് വിഭാഗങ്ങളില്‍നിന്നുള്ള നാലു വര്‍ക്കിങ് പ്രസിഡന്റുമാരെയും െഹെക്കമാന്‍ഡ് നിയമിച്ചിട്ടുണ്ട്. എന്നാല്‍, അവരിലാരും അമരീന്ദര്‍ നിര്‍േദശിച്ചവരല്ലെന്നതും പ്രശ്‌നം വഷളാക്കും

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *