ന്യൂ ഡല്‍ഹി : കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതിയില്‍ നിന്ന തിരിച്ചടി. സഹകരണ സൊസൈറ്റികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ഭരണഘടന ഭേതഗതി സുപ്രീം കോടതി ഭാഗീകമായി റദ്ദുചെയതു. 97-ാം ഭരണഘടന ഭേതഗതിയിലെ പാര്‍ട്ട 9 ബി ആണ് ജസ്റ്റീസ് ആര്‍എഫ് നരിമാന്‍ അദ്ധ്യക്ഷനായ ബെഞ്ച് റദ്ദാക്കിയത്. ഇതോടെ സഹകരണ സൊസൈറ്റികളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പാര്‍ലമെന്റിന് ഭേതഗതി കൊണ്ടുവരാന്‍ കഴിയില്ല. സഹകരണ സൊസൈറ്റി സംസ്ഥാനങ്ങളുടെ പരിധിയില്‍ വരുന്നതാണെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് ഭേദഗതി റദ്ദുചെയ്‌തത്.
സഹകരണ വകുപ്പ് രൂപീകരിക്കുകയും സംസ്ഥാനത്തെ അധികാരത്തില്‍ കടന്നുകയറാന്‍ ശ്രമിക്കുകയും ചെയ്യുന്ന കേന്ദ്ര സര്‍ക്കാരിന് വലിയ തിരിച്ചടിയാണ് സുപ്രീം കോടതിയുടെ തീരുമാനം. ജസ്‌റ്റീസ് ആര്‍എഫ് നരിമാനും, ജസ്‌റ്റീസ് ബി.ആര്‍ ഗവായിയും 9ബി റദ്ദാക്കണമെന്ന് വിധിച്ചപ്പോള്‍ ജസറ്റീസ് കെഎം ജോസഫ് ഭേതഗതി മുഴുന്‍ റദ്ദാക്കണമെന്നാണ് വിധിച്ചത്.
2013ല്‍ ഭേതഗതി വഴി കൊണ്ടുവന്ന വ്യവസ്ഥകള്‍ റദ്ദാക്കിയ ഗുജറാത്ത ഹൈക്കോടതി വിധിക്കെതിരെയാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചത്. സഹകരണ സൊസൈറ്റികളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പാര്‍ലമെന്റിന് നിയമ നിര്‍മ്മാണത്തിന് കഴിയില്ലെന്നും സംസ്ഥാനത്തിന്റെ പരിധിയില്‍ വരുന്ന കാര്യമാണെന്നുമായിരുന്നു ഗുജറാത്ത് ഹൈക്കോടതിയുടെ വിധി. ഈ നിലപാടാണ് സുപ്രീം കോടതിയും ശരിവച്ചത്.
