റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ദൈനിക് ഭാസ്‌കര്‍ പത്രത്തിന്റെ വിവിധ ഓഫീസുകളില്‍ ഇന്‍കം ടാക്സ് റെയ്ഡ്

July 22, 2021 - 4:25 pm

ന്യൂഡല്‍ഹി: ദൈനിക് ഭാസ്‌കര്‍ പത്രത്തിന്റെ വിവിധ ഓഫീസുകളില്‍ ഇന്‍കം ടാക്സ് റെയ്ഡ്. നികുതി വെട്ടിപ്പ് നടത്തിയെന്ന വിവരത്തെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്. ഉത്തര്‍ പ്രദേശ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് സമാചാര്‍ വാര്‍ത്താ ചാനലിലും റെയ്ഡ് നടന്നു.

ദൈനിക് ഭാസ്‌കറിന്റെ ഡല്‍ഹി, ജയ്പൂര്‍, ഗുജറാത്ത്, അഹമ്മദാബാദ്, ഭോപ്പാല്‍ എന്നിവിടങ്ങളിലാണ് 22/07/21 വ്യാഴാഴ്ച റെയ്ഡ് നടന്നത്. ഓഫീസുകള്‍ക്ക് പുറമെ സ്ഥാപനങ്ങളുടെ മേധാവികളുടെ വീട്ടിലും റെയ്ഡ് നടന്നു.

കേന്ദ്ര സര്‍ക്കാറിന്റെ കൊവിഡ് നേരിടുന്നതിലെ പരാജയം ചൂണ്ടിക്കാണിച്ചതിനാലാണ് റെയ്ഡെന്ന് പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു.

കൊവിഡുമായി ബന്ധപ്പെട്ട ഔദ്യോഗിക കണക്കുകളിലെ പൊരുത്തക്കേട് ചൂണ്ടിക്കാണിച്ച് ഒരു പരമ്പര തന്നെ ദൈനിക് ഭാസ്‌കര്‍ പ്രസിദ്ധീകരിച്ചിരുന്നു. കൊവിഡ് നേരിടുന്നതില്‍ സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിക്കുന്ന ദൈനിക് ഭാസ്‌കര്‍ എഡിറ്ററുടെ ന്യൂയോര്‍ക്ക് ടൈംസില്‍ പ്രസിദ്ധീകരിച്ച ലേഖനം വിവാദമായിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *