റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സംസ്ഥാനത്ത ബാറുകളുടെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിച്ചു

July 24, 2021 - 7:44 am

തിരുവനന്തപുരം : ബാറുകളുടെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവായി . രാവിലെ 9 മുതല്‍ വൈകിട്ട്‌ 7 മണിവരെയാണ്‌ പ്രവര്‍ത്തനാനുമതി. നിലവില്‍ രാവിലെ 11 മണിക്കാണ്‌ ബാറുകള്‍ തുറന്നിരുന്നത്‌. ബിവറേജസ്‌ ഔട്ടലെറ്റുകളിലെ തിരക്ക്‌ കുറക്കാനാണ്‌ ബാറുകളുടെ സമയം കൂട്ടിയതെന്നാണ്‌ ഔദ്യോഗിക വിശദീകരണം. നേരത്തേ ഉളളതുപോലെതന്നെ പാഴ്‌സലായി മാത്രമാണ്‌ ഇവിടെ നിന്ന് മദ്യം വിതരണം ചെയ്യാന്‍ അനുമതിയുളളത്‌. 2021 ജൂലൈ 26 തിങ്കളാഴ്‌ച മുതല്‍ പുതിയ സമയക്രമം നിലവില്‍ വരും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *