റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കരുവന്നൂര്‍ ബാങ്കു തട്ടിപ്പുകേസില്‍ വിഷയം സംസ്ഥാന നേതൃത്വത്തെ ബോധ്യപ്പെടുത്തുന്നതില്‍ ജില്ലാനേതൃത്വത്തിന്‌ വീഴ്‌ച പറ്റിയതായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌

July 26, 2021 - 8:25 am

തിരുവനന്തപുരം : കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ എസി മൊയ്‌തിനും ബേബി ജോണിനും ജാഗ്രത കുറവ്‌ ഉണ്ടായതായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌ സംസ്ഥാന നേതൃത്വത്തെ വിഷയം ബോധ്യപ്പെടുത്തുന്നതില്‍ ഇരുനേതാക്കള്‍ക്കും വീഴ്‌ചപറ്റി. തൃശൂര്‍ ജില്ലാ നേതൃത്വത്തിനും വീഴ്‌ച പറ്റിയെന്നാണ്‌ സെക്രട്ടറിയേറ്റിന്റെ പ്രഥമീക വിലയിരുത്തല്‍.

സഹകരണ മേഖലയിലെ 90 ശതമാനം ബാങ്കുകളും സിപിഎം നിയന്ത്രണത്തിലുളളതാണ്‌. സാധാരണക്കാര്‍ ചെറിയ സമ്പാദ്യം നിക്ഷേപിക്കുന്ന ഇടമാണ്‌ സഹകരണ മേഖല. അതിനാല്‍ത്തന്നെ കരുവന്നൂര്‍ സഹകരണ ബാങ്ക്‌ തട്ടിപ്പ്‌ സിപിഎം ന്റെ പ്രതിച്ഛായയെതന്നെ ബാധിച്ചിരുന്നു. മാത്രമല്ല പ്രതിപക്ഷവും പ്രശ്‌നം വലിയ രീതിയില്‍ ഉന്നയിച്ച്‌ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നതിനും ഇടവന്നു. സിപിഎം ന്റെ ജില്ലാ ഘടകം നേരത്തെതന്നെ ഇതുസംബന്ധിച്ച അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു.

ഇത്രവലിയ സംഭവം തൃശൂര്‍ നേതൃത്വത്തിന്റെ അറിവിലുണ്ടായിട്ടും സംഭവം സംസ്ഥാന നേതൃത്വത്തെ ബോധ്യപ്പെടുത്തുന്നതില്‍ എസി മൊയ്‌തിനും ബേബി ജോണിനും വീഴ്‌ചയുണ്ടായെന്നാണ്‌ നേതൃത്വത്തിന്റെ വിലയിരുത്തല്‍. പ്രതിച്ഛായ വീണ്ടെടുക്കാന്‍ പാര്‍ട്ടി നിയന്ത്രണങ്ങളിലുളള ബാങ്കുകളില്‍ സിപിഎം പരിശോധന ആരംഭിച്ചു. കൂടുതല്‍ നേതാക്കള്‍ക്ക്‌ വിഷയത്തില്‍ പങ്കുണ്ടെന്ന്‌ ബോധ്യപ്പെട്ടാല്‍ കര്‍ശന നടപടികളിലേക്ക്‌ കടക്കുമെന്നാണ്‌ അറിയുന്നത്‌. സംസ്ഥാനത്ത്‌ പലയിടങ്ങളിലും തട്ടിപ്പ്‌ അന്വേഷിക്കാന്‍ ഒമ്പത്‌ അംഗ സംഘം രൂപീകരിച്ചതായി മന്ത്രി വിഎന്‍ വാസവന്‍ അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *