റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വീട്ടല വിഷാംഗയിലൂടെ അപർണ മുരളി വീണ്ടും തമിഴിൽ എത്തുന്നു

July 26, 2021 - 6:59 pm

ആർ ജെ ബാലാജി നായകനായെത്തുന്ന ബദായി ഹോഎന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടി അപർണ്ണ മുരളി വീണ്ടും തമിഴിലേക്ക് എത്തുന്നു. ബോളിവുഡിലെ സൂപ്പർഹിറ്റ് ചിത്രമായ ബദായി ഹോയുടെ ഹിന്ദി റീമേക്കായ ചിത്രത്തിൽ സത്യരാജ്, ഉർവശി എന്നിവരും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.

വീട്ടലവിഷാംഗ എന്ന് പേരിടാൻ തീരുമാനിച്ചിരിക്കുന്ന ചിത്രത്തിന്റെ ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം താമസിയാതെ തന്നെ നടക്കുന്നതായിരിക്കും. ബോണി കപൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റ ചിത്രീകരണം ആഗസ്റ്റിൽ ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

8 തോട്ടകൾ എന്ന തമിഴ് ത്രില്ലറായ ചിത്രത്തിലൂടെയാണ് അപർണ ബാലമുരളി ആദ്യമായി തമിഴിലേക്ക് എത്തുന്നത്. തുടർന്ന് സൂര്യയുടെ നായികയായി സുരൈ പെട്രുവിലും അഭിനയിച്ചു. ഈ ചിത്രത്തിലെ താരത്തിന്റെ അഭിനയത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *