പത്തനംതിട്ട: കേരള മീഡിയ അക്കാദമി മീഡിയ ക്ലബ് പ്രോഗ്രാം എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യതകള്‍: ബിരുദം -ജേര്‍ണലിസത്തില്‍ ബിരുദമോ, ബിരുദാനന്തര ഡിപ്ലോമയോ അച്ചടി മാധ്യമം, ദൃശ്യമാധ്യമം എന്നിവയില്‍ കുറഞ്ഞത് പത്തു വര്‍ഷത്തെ പ്രവൃത്തിപരിചയം. സാമൂഹ്യ മാധ്യമങ്ങളിലിലെയും ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലെയും പ്രവര്‍ത്തന അനുഭവം. മലയാളം, ഇംഗ്ലീഷ് ഉള്‍പ്പെടെ വിവിധ ഭാഷകളിലെ പരിജ്ഞാനം. പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുന്നതിലെ പരിചയം. വേതനം: പ്രതിമാസം 20,000 രൂപ. അപേക്ഷ സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 30 എന്ന വിലാസത്തില്‍ ലഭിക്കണം. അവസാന തീയതി ഓഗസ്റ്റ് 9 വൈകിട്ട് അഞ്ചുമണി. കൂടുതല്‍ വിവരങ്ങള്‍ അക്കാദമി ഓഫീസില്‍ നിന്ന് ലഭിക്കും. ഫോണ്‍ 0484 2422275.
